അല്ലു അർജുനെ കാണാൻ 1600 കിലോമീറ്റർ സൈക്കിളിലെത്തി ആരാധകൻ; തിരികെ മടങ്ങാൻ നടന്റെ സമ്മാനം

പ്രേക്ഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ. 'പുഷ്പ' യുടെ റിലീസിനെത്തുടർന്ന്, അല്ലു അർജുന്‍റെ ജനപ്രീതി വർധിച്ചിരുന്നു. ഇപ്പോഴിതാ  അല്ലുവിനെ കാണാൻ ഉത്തർപ്രദേശിൽ നിന്ന് സൈക്കിളിൽ ഒരു ആരാധകൻ എത്തിയിരിക്കുകയാണ്. 1600 കി.മീ യാത്ര ചെയ്താണ് ഇയാൾ ഹൈദരാബാദിൽ എത്തിയത്.

തന്നെ കാണാൻ ഉത്തർപ്രദേശിലെ അലിഗഢിൽ നിന്നെത്തിയ ആരാധകനെ അല്ലു അർജുൻ സ്വാഗതം ചെയ്യുകയും അദ്ദേഹവുമായി ഏറെ നേരം സംസാരിക്കുകയും ചെയ്തു. സോഷ്യൽമീഡിയയിലൂടെ ഈ അവിശ്വസനീയമായ യാത്രയെ കുറിച്ച് കേട്ടറിഞ്ഞാണ് അല്ലു അർജുൻ അദ്ദേഹത്തെ നേരിട്ട് കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായത്.

തന്നെ ഇഷ്ടപ്പെടുന്ന ആരാധകന്‍റെ സൈക്കിളിലേറിയുള്ള ഈ ദീര്‍ഘ യാത്രയെക്കുറിച്ച് അറിഞ്ഞപ്പോൾ അല്ലു അർജുൻ വികാരാധീനനായെന്ന് മാത്രമല്ല ആരാധകന് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാൻ ഒരു വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്യുകയുമുണ്ടായി. കൂടാതെ ആരാധകന്‍റെ സൈക്കിൾ ബസിൽ വീട്ടിലേക്ക് അയയ്‌ക്കാനും വേണ്ട സജ്ജീകരണങ്ങൾ നടൻ ചെയ്തിട്ടുണ്ടത്രേ.

അല്ലു അർജുനും ആരാധകനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. തന്‍റെ പുതിയ ചിത്രമായ പുഷ്പ 2ന്‍റെ പ്രമോഷന്‍റെ ഭാഗമായി ഉത്തർപ്രദേശ് സന്ദർശിക്കുമ്പോൾ അദ്ദേഹത്തെ വീണ്ടും കാണാമെന്ന ഉറപ്പുനൽകിയാണ് അല്ലു അർജുൻ ആരാധകനെ യാത്രയാക്കിയത്.

Tags:    
News Summary - Viral video: Allu Arjun's fan cycles from Uttar Pradesh to Hyderabad to meet him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.