ലോകമെങ്ങും തരംഗം തീർത്ത ഷാറൂഖ് ഖാൻ ചിത്രം പത്താനിലെ ‘ജൂമെ ജൊ പത്താൻ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവെക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താന്റെ മകന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. യൂട്യൂബിൽ പാട്ട് വെച്ചുനൽകിയപ്പോള്‍ മൊബൈൽ ഫോണുമെടുത്ത് മകന്‍ ഡാൻസ് ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. കൂടെ ഇർഫാനും താളം പിടിക്കുന്നുണ്ട്.
‘ഖാൻ സാബ്, നിങ്ങളുടെ ആരാധകരുടെ പട്ടികയിലേക്ക് ദയവായി ഒരാളെ കൂടി ചേർക്കുക’ എന്ന കുറിപ്പോടെയാണ് ഷാറൂഖ് ഖാനെ ടാഗ് ചെയ്ത് ഇർഫാൻ പത്താൻ ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട ഷാറൂഖ് ‘‘അവൻ നിങ്ങളേക്കാൾ കേമനായിരിക്കുന്നു...ഛോട്ടാ പത്താൻ’’ എന്നാണ് ട്വിറ്ററിൽ പ്രതികരിച്ചത്.
'പത്താന്റെ' സ്ട്രീമിങ് കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ ആരംഭിച്ചിരുന്നു. ചിത്രം തിയറ്ററുകളിൽനിന്ന് 1000 കോടിയിലേറെ നേടിയ ശേഷമാണ് ആമസോൺ പ്രൈമിൽ എത്തിയത്. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം സിദ്ധാർഥ് ആനന്ദ് ആണ് സംവിധാനം ചെയ്തത്. നാല് വർഷത്തെ ഇടവേളക്ക് ശേഷം എത്തിയ ഷാറൂഖ് ഖാൻ ചിത്രം ബോളിവുഡിലെ സകല റെക്കോഡുകളും മറികടന്ന് മുന്നേറ്റം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.