നടൻ വിജയ് യുടെ മകൻ ജെയ്സൺ സഞ്ജയ് സിനിമയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങന്നു. നടി ദേവയാനിയുടെ മകൾ ഇനിയയാണ് ചിത്രത്തിലെ നായികയായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. പിങ്ക് വില്ലയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
1999 ൽ പുറത്ത് ഇറങ്ങിയ നീ വരുവായ് എന്ന ചിത്രത്തിന്റെ സ്വീക്വലാണെന്നാണ് പുറത്തു പ്രചരിക്കുന്ന വിവരം. ദേവയാനിയുടെ ഭര്‍ത്താവ് രാജകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ആദ്യഭാഗത്തിൽ ദേവയാനിയും പാർത്ഥിപനുമായിരുന്നു പ്രധാനവേഷത്തിൽ എത്തിയത്. അജിത് അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു.
നേരത്തെ തന്നെ താരപുത്രന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. നടൻ വിജയ് തന്നെ മകന്റെ സിനിമ താൽപര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. തെന്നിന്ത്യയിലെ നിരവധി സംവിധായകർ സമീപിച്ചെന്നും എന്നാൽ സഞ്ജയ് ഒന്നും സ്വീകരിച്ചിട്ടില്ല എന്നുമായിരുന്നു വിജയ് പറഞ്ഞത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമായ 'വാരിസാ'ണ് വിജയ്യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വൻ വിജയമായിരുന്നു ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.