തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. ആഗസ്റ്റ് 10നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. 200 കോടി ബജറ്റിൽ ഒരുങ്ങുന്ന രജനി ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. നെൽസൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൽ വില്ലനായി ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നത്രേ. ട്രെയിലർ ലോഞ്ചിൽ പേരെടുത്തു പറയാതെയായിരുന്നു രജനി ഇക്കാര്യം പറഞ്ഞത്. ആദ്യം വില്ലനായി വലിയൊരു സ്റ്റാറിനെയായിരുന്നു തീരുമാനിച്ചതെന്നും അദ്ദേഹത്തെ അടിക്കാനൊന്നും തനിക്ക് കഴിയില്ലെന്നും രജനി പറഞ്ഞു. സോഷ്യൽ മീഡിയയാണ് മമ്മൂട്ടിയാണ് ആ താരമെന്ന് കണ്ടെത്തിയത്. രജനി ഈ കാര്യം സംസാരിക്കുമ്പോൾ നെൽസൺ അടുത്തിരിക്കുന്ന ആളോട് മമ്മൂട്ടിയെന്ന് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നുണ്ട്.
ചിത്രത്തിലെ വില്ലനെ കുറിച്ച് സംസാരിക്കുമ്പോഴാണ് രജനി ഇക്കാര്യം പറഞ്ഞത്. ഒരു വലിയ സ്റ്റാറിനെയാണ് ആദ്യം കഥാപാത്രത്തിനായി പരിഗണിച്ചത്. എന്റെ അടുത്ത സുഹൃത്തും കഴിവുള്ള മികച്ച കലാകാരനുമാണ്. അദ്ദേഹം ചെയ്താൽ എങ്ങനെയുണ്ടാവുമെന്ന് നെൽസൺ ആണ് ആദ്യം ചോദിച്ചത്. നന്നായിരിക്കുമെന്ന് ഞാനും പറഞ്ഞു.
അദ്ദേഹത്തിനോട് ഈ കാര്യം പറഞ്ഞു. വില്ലന്‍ കഥാപാത്രമാണ് പക്ഷേ വളരെ ശക്തമായ കഥാപാത്രമാണ് നിങ്ങള്‍ ചെയ്താല്‍ നന്നായിരിക്കും. ഇനി നോ പറഞ്ഞാലും കുഴപ്പമില്ല എന്ന് പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. സംവിധായകനോട് വന്ന് കഥ പറയാന്‍ പറഞ്ഞു. എനിക്ക് വലിയ സന്തോഷമായി. ഈ കാര്യം ഞാന്‍ നെല്‍സനോട് പറഞ്ഞു.
പക്ഷേ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് എന്തോ ശരിയല്ലാത്ത പോലെ തോന്നി. എനിക്ക് അദ്ദേഹത്തെ അടിക്കാന്‍ പറ്റില്ല എന്നൊക്കെ ചിന്തിച്ചു. ഒരു രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നെല്‍സണ്‍ എന്നെ കാണാൻ വന്നു. ഞാൻ ചിന്തിച്ച കാര്യം തന്നെ അദ്ദേഹവും എന്നോട് പറഞ്ഞു. പിന്നാലെ വിനായകന്റെ ഗെറ്റപ്പ് എന്നെ കാണിക്കുക ആയിരുന്നു- രജനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.