‘എടാ മോനേ...’; രംഗണ്ണൻ സ്റ്റൈലിൽ ഈഫൽ ടവറിന് മുന്നിൽ നെഞ്ചുവിരിച്ച് ശ്രീജേഷ്

പാരിസ്: ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ വെങ്കല നേട്ടത്തിൽ നിർണായക പങ്കുവഹിച്ച ഗോൾകീപ്പറും മലയാളിയുമായ പി.ആർ ​ശ്രീജേഷ് ‘രംഗണ്ണൻ’ സ്റ്റൈലിൽ ഈഫൽ ടവറിന് മുന്നിൽ. ‘ആവേശം’ സിനിമയിൽ ഫഹദ് ഫാസിലിന്റെ ലുക്കിൽ മുണ്ട് മടക്കിക്കുത്തി കൂളിങ് ഗ്ലാസുമണിഞ്ഞ് ‘എടാ മോനെ...’ എന്ന കുറിപ്പോടെ താരം തന്നെയാണ് ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചത്. കഴുത്തിലണിഞ്ഞ ഒളിമ്പിക്സ് മെഡൽ ഉയർത്തിക്കാണിക്കുന്നുമുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായും അഭിനന്ദനങ്ങളുമായും എത്തുന്നത്.

Full View

ഒളിമ്പിക്സിലെ വെങ്കല നേട്ടത്തോടെ ഹോക്കിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശ്രീജേഷ് ഇന്ന് രാത്രി നടക്കുന്ന സമാപന ചടങ്ങിൽ മനു ഭാക്കറിനൊപ്പം ഇന്ത്യയുടെ പതാകവാഹകനാണ്. ഇത്തവണ എതിർ ടീമുകളുടെ ഗോളെന്നുറച്ച നിരവധി ശ്രമങ്ങൾ വലയിൽ കയറാതെ കാത്ത ശ്രീജേഷ് വെങ്കല നേട്ടത്തിന്റെ ആവേശത്തിലാണ്. ക്വാർട്ടറിൽ ബ്രിട്ടനെതിരായ ഷൂട്ടൗട്ടിൽ രക്ഷകനായതും ശ്രീജേഷായിരുന്നു.

സെമിയിൽ ജർമനിയോട് തോറ്റെങ്കിലും വെങ്കല മെഡലിനായുള്ള മത്സരത്തിൽ സ്​പെയിനിനെ വീഴ്ത്തിയതോടെ താരം മെഡൽ തിളക്കവുമായി അന്താരാഷ്ട്ര കരിയറിന് വിരാമമിടുകയും ചെയ്തു. പ​തി​റ്റാ​ണ്ടു​ക​ളു​ടെ ഇ​ട​വേ​ള​ക്ക് ശേ​ഷം ഇ​ന്ത്യ​ക്ക് 2020 ടോ​ക്യോ ഒ​ളി​മ്പി​ക്സി​ൽ വെ​ങ്ക​ലം ല​ഭി​ച്ച​പ്പോ​ഴും ഗോ​ൾ​വ​ല​യി​ൽ ശ്രീ​ജേ​ഷ് മി​ന്നി​യി​രു​ന്നു. ഇനി ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്‍റെ പരിശീലക വേഷത്തിലാകും എത്തുക. 

Tags:    
News Summary - Sreejesh in front of the Eiffel Tower in Rangannan style

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-11 01:28 GMT