ബോളിവുഡ് താരം ജോൺ എബ്രഹാമിനും ഭാര്യ പ്രിയക്കും കോവിഡ്

മുംബൈ: ബോളിവുഡ് താരം ജോൺ എബ്രഹാമിനും ഭാര്യ പ്രിയ റുഞ്ചാലിനും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്​ ഇരുവരും നിരീക്ഷണത്തിൽ കഴിയുകയാണെന്ന് ജോൺ എബ്രഹാം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.

മൂന്നുദിവസം മുമ്പ്​ കോവിഡ്​ പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയിരുന്നു. തുടർന്ന്​ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ പരിശോധനക്ക്​ വിധേയമാകുകയായിരുന്നുവെന്നും താരം ആരാധകരെയും സുഹൃത്തുക്കളെയും അറിയിച്ചു.


'മൂന്നു ദിവസം മുമ്പ്​ സമ്പർക്കം പുലർത്തിയ വ്യക്തിക്ക് കോവിഡ് പോസിറ്റീവായെന്ന് അറിഞ്ഞു. തുടർന്ന്​ പ്രിയയും ഞാനും പരിശോധന നടത്തുകയും കോവിഡ്​ പോസിറ്റീവാണെന്ന്​ സ്ഥിരീകരിക്കുകയും ചെയ്തു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ഞങ്ങൾ ഇരുവരും മറ്റാരുമായി സമ്പർക്കം പുലർത്തിയിട്ടില്ല. ഞങ്ങൾ ഇരുവരും വാക്സിനേഷൻ സ്വീകരിച്ചി​രുന്നെങ്കിലും ചെറിയ രോഗലക്ഷണങ്ങളുണ്ട്​. ആരോഗ്യത്തോടെയിരിക്കൂ. മാസ്​ക്​ ധരിക്കൂ' -ജോൺ എബ്രഹാം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

Tags:    
News Summary - John Abraham wife Priya test positive for Covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.