ജീവിതത്തിലെ മാറ്റത്തിന് കാരണം ഷാറൂഖ് ഖാൻ; അദ്ദേഹം കൈ നൽകിയ നിമിഷം വൈകാരികമായിരുന്നു -ജോണ്‍ സീന

ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ വലിയ ആരാധകനാണ് ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഇതിഹാസം ജോണ്‍ സീന. സോഷ്യൽ മീഡിയയിലൂടെ കിങ് ഖാനോടുള്ള ആരാധന താരം വെളിപ്പെടുത്താറുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

ഇപ്പോഴിതാ ജോണ്‍ സീന, ഷാറൂഖ് ഖാനുമായുള്ള സൗഹൃദം തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് പറയുകയാണ്. പ്രചോദമാണെന്നും തന്റെ ജീവിതത്തിലെ മാറ്റത്തിന് കാരണം ഷാറൂഖ് ഖാൻ ആണെന്നും ജോൺ സീന പറഞ്ഞു. അംബാനി വിവാഹത്തിൽവെച്ചുള്ള ഷാറൂഖ് ഖാനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

'ഷാറൂഖ് ഖാനുമായുള്ള സൗഹൃദം എന്റെ ജീവിതം മാറ്റി. അദ്ദേഹത്തിൽ നിന്ന് ശരിയായ എന്നെ ഞാൻ കണ്ടെത്തി. അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക്  പ്രചോദനം നൽകുന്നതിലും അപ്പുറമായിരുന്നു . എന്റെ ജീവിതത്തിൽ ഒരു മാറ്റത്തിന് ഷാറൂഖ്  സഹായിച്ചു. പിന്നീട് സത്യസന്ധമായും കഠിനമായും പ്രയത്നിച്ചു. ആ മാറ്റം തുടക്കം മുതൽ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. ഷാറൂഖ് ഖാൻ എനിക്ക് കൈ നൽകി, ആ നിമിഷം വളരെ വൈകാരികമായിരുന്നു. അദ്ദേഹത്തിനുള്ളിൽ ദയയും സഹാനുഭൂതിയുമുള്ളതുകൊണ്ടാണ്. വളരെ അത്ഭുതകരമായ മനുഷ്യനാണ്- ജോൺ സീന പറഞ്ഞു.

ഡബ്ല്യൂ.ഡബ്ല്യൂ.ഇയിൽനിന്ന് വിരമിക്കാൻ ഒരുങ്ങുകയാണ് ജോൺ സീന.ടൊറന്റോയിലെ ‘മണി ഇൻ ദ ബാങ്ക്’ മത്സരത്തിനിടെ വേദിയിലെത്തിയാണ് ജോൺ സീന വിരമിക്കൽ പ്രഖ്യാപിച്ചത്. അടുത്ത വർഷം അവസാനത്തോടെ മത്സരങ്ങളിൽ പങ്കെടുക്കുന്നത് അവസാനിപ്പിക്കുമെന്നാണ് താരം വ്യക്തമാക്കിയത്. 2002 ലാണ് ജോൺ സീന റെസ്‌‍ലിങ് കരിയർ തുടങ്ങുന്നത്. 16 തവണ ലോകചാംപ്യനായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.