ഈ നേട്ടം സന്തോഷിപ്പിക്കുന്നില്ല, വയനാടിന്റെ വേദനക്കൊപ്പമാണ് മനസ്; ഫിലിം ഫെയർ വേദിയിൽ മമ്മൂട്ടി

ഫിലിം ഫെയർ പുരസ്കാരവേദിയിൽ വയനാടിനായി സഹായം അഭ്യർഥിച്ച് മമ്മൂട്ടി.  ഈ അവാര്‍ഡ് നേട്ടം തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും വയനാടിന്റെ വേദനയാണ് മനസിലെന്നും പുരസ്കാരമേറ്റുവാങ്ങിയതിന് ശേഷം പറഞ്ഞു.

2022 പുറത്തിറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചത്. തമിഴിൽ വിക്രമും തെലുങ്കിൽ നാനിയും കന്നഡയിൽ രക്ഷിത് ഷെട്ടിയുമാണ് മികച്ച നടന്മാർക്കുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. ഹൈദരാബാദിലെ ഫിലിം ഫെയർ വേദിയിൽ നിന്നുള്ള മമ്മൂട്ടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറാലായിട്ടുണ്ട്.

' ഇത് എന്റെ 15മത്തെ ഫിലിം ഫെയര്‍ അവാര്‍ഡാണ്.നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിൽ പ്രവർത്തിച്ച എല്ലാ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും നന്ദി പറയുന്നു. ഈ അവാർഡ് നേട്ടം എന്നെ സന്തോഷിപ്പിക്കുന്നില്ല. വയനാടിന്റെ വേദനക്കൊപ്പമാണ്. ജീവനും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണ് മനസ്, എല്ലാവരും വയനാടിനെ സഹായിക്കണം, പിന്തുണക്കണം- മമ്മൂട്ടി പറഞ്ഞു.

വയനാടിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി 20 ലക്ഷം രൂപയും മകൻ ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷം രൂപയാണ് സഹായധനമായി നല്‍കിയത്.തന്റെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ വഴി മറ്റ് സഹായങ്ങളും മമ്മൂട്ടി ചെയ്തിരുന്നു.

Tags:    
News Summary - Mammootty Seeks Help To Wayanadu In Filmfare award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.