'എന്തിനാണ് അറിയാവുന്ന കാര്യം വീണ്ടും ചോദിക്കുന്നത്? പോയി ഉയര്‍ന്ന പ്രതിഫലമുള്ള നടന്മാരോട് ചോദിക്കൂ'- തബു

താരങ്ങളുടെ പ്രതിഫലത്തിലെ അസമത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഏറ്റവും കൂടുതൽ നേരിടുന്നത് സ്ത്രീ അഭിനേതാക്കളാണെന്ന് തബു. നടന്മാരോടോ അവർക്ക് പ്രതിഫലം നൽകുന്നവരോടോ ഈ വിവേചനത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിക്കാറില്ലെന്നും അവരോട് ഇതിനെക്കുറിച്ച് ചോദിക്കാത്തത് എന്താണെന്നും തബു അന്വേഷിച്ചു. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് സിനിമ മേഖലയിൽ ഇപ്പോഴും നിലനിൽക്കുന്ന പ്രതിഫലത്തിലെ അസമത്വത്തെക്കുറിച്ച് നടി സംസാരിച്ചത്.

' പ്രതിഫലത്തിലെ വിവേചനത്തെ കുറിച്ചുള്ള ചോദ്യങ്ങൾ എപ്പോഴും നേരിടുന്നത് നടിമാരാണ്. മാധ്യപ്രവർത്തകർ എപ്പോഴും ഈ ചോദ്യങ്ങൾ സ്ത്രീകളോട് മാത്രമാണ് ചോദിക്കുന്നത്. നിങ്ങൾക്ക് അറിയാം നടന്മാരെക്കാളും കുറവ് പ്രതിഫലമാണ് സിനിമയിൽ നടിമാർക്ക് ലഭിക്കുന്നതെന്ന്. ഇത് അറിഞ്ഞിട്ടും എന്തിനാണ് വീണ്ടും ആവർത്തിച്ച് ചോദിക്കുന്നത്. ഈ ചോദ്യം നടന്മാരോടും അവർക്ക് ഉയർന്ന പ്രതിഫലം നൽകുന്ന ആളുകളോടുമാണ് ചോദിക്കേണ്ടത്. എന്തുകൊണ്ട് ചോദിക്കുന്നില്ല.എന്തുകൊണ്ടാണ് നിങ്ങൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കുന്നതെന്ന് നടന്മാരോട് ചോദിക്കാത്തത്.- തബു മറുപടിയായി പറഞ്ഞു

അതേസമയം അജയ് ദേവ്ഗണ്‍ നായകനാവുന്ന‘ഔറോണ്‍ മേം കഹാന്‍ ദം താ’ ആണ് തബുവിന്റെ പുതിയ ചിത്രം. ആഗസ്റ്റ് രണ്ടിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പോസിറ്റീവ് പ്രതികരണമാണ് ലഭിക്കുന്നത്.

Tags:    
News Summary - Tabu reacts strongly on being asked about pay parity: ‘Why don't you ask the male actor why you are getting paid more'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.