കൽപറ്റ: ദുരിത ബാധിതർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ വയനാട് ഉരുൾ ദുരന്ത ഭൂമിയിലെത്തി. ആദ്യം ആർമി ക്യാമ്പിലെത്തിയ ശേഷമാണ് ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരിത ബാധിത മേഖലയിലെത്തിയത്.
മേപ്പാടി മൗണ്ട് ടാബോർ സ്കൂളിലെ ടെറിട്ടോറിയൽ ആർമിയുെട ബേസ് ക്യാമ്പിലാണ് മോഹൻലാൽ എത്തിയത്. കോഴിക്കോടുനിന്ന് റോഡുമാർഗമാണ് വയനാട്ടിലെത്തിയത്. പിന്നീട് അദ്ദേഹം മുണ്ടക്കൈയിലെത്തി സേനാംഗങ്ങളെ അഭിനന്ദിച്ചു.
നേരത്തെ അദ്ദേഹം 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. 2018ലെ പ്രളയകാലത്തും നടൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.