താരങ്ങളായകമൽഹാസന്റെയും സരിഗയുടെയും മകളാണ് അക്ഷര ഹാസൻ. പിതാവിന്റെ താരപദവിയില്ലാതെയാണ് അക്ഷര സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയത്. സംവിധാനസഹായിയായിട്ടാണ് അക്ഷര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.പിന്നീട് 2015 ല്‍ആര്‍ ബാല്‍കി സംവിധാനം ചെയ്ത ഷമിതാഭ് എന്ന ചിത്രത്തിലൂടെ കാമറക്ക് മുന്നിലെത്തി.ധനുഷ്, അമിതാഭ് ബച്ചന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിവേകം, കദരം കൊണ്ടാന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. കൊറിയോഗ്രാഫർ കൂടിയാണ് അക്ഷര.
സിനിമയിലും നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ച അക്ഷരക്ക് പഠനത്തിൽ തിളങ്ങാൻ കഴിഞ്ഞില്ല. പത്താം ക്ലാസോടെ പഠനം നിര്‍ത്തി. മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കണമെന്നായിരുന്നു താരപുത്രിയുടെ ആഗ്രഹം. ഇപ്പോഴിതാ തന്റെ പഠനകാലത്തെക്കറിച്ച് വെളിപ്പെടുത്തുകയാണ് അക്ഷര.
' ഹൈസ്കൂൾ ഡ്രോപ് ഔട്ടായ ആളാണ് ഞാൻ. എല്ലാവർക്കും പഠിത്തം ശരിയായി വരില്ല. ആദ്യത്തെ തവണ പത്താം ക്ലാസ് തോറ്റു. പിന്നീടും ശ്രമിച്ചു. അപ്പോഴും പരാജയപ്പെട്ടു. പിന്നീട് എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു.
ഞാന്‍ അപ്പയോട് കാര്യംപറഞ്ഞു, 'ജയിക്കാൻ പരമാവധി ശ്രമിച്ചു. പക്ഷെ എനിക്ക് ആകുന്നില്ലെന്ന് '.പക്ഷെ പഠിത്തം വിട്ടുവെങ്കിലും വെറുതെ ഇരിക്കില്ലെന്ന് അദ്ദേഹത്തിന് ഉറപ്പ് നൽകി. അങ്ങനെ സിംഗപ്പൂരിലെ ഒരു യൂണിവേഴ്സിറ്റിയിൽ ഡാൻസ് പഠിക്കാൻ ചേർന്നു. അവിടെ അഡ്മിഷൻ കിട്ടാൻ സ്കൂൾ പൂർത്തിയാക്കേണ്ട. പക്ഷെ അവരുടെ പ്രവേശന പരീക്ഷ പാസാകണം. പിന്നീട് അതിനുള്ള ശ്രമമായിരുന്നു. ഒടുവിൽ അഡ്മിഷൻ കിട്ടി.ഒരിക്കൽ നൃത്തം ചെയ്യുന്നതിനിടെ കാൽ തൂണിലിടിച്ച് കാലിന് പരിക്ക് പറ്റി. അത് കുറച്ചു ഗുരുതരമായിരുന്നു. അങ്ങനെയാണ് മുംബൈയിലെത്തിയത്'-അക്ഷര തമിഴ് മാധ്യമത്തിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.