നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുകയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തന്റെ അതിജീവന യാത്രയെക്കുറിച്ച് നടി വ്യക്തമാക്കുകയും ചെയ്തതോടെ നിരവധി താരങ്ങള്‍ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ആദ്യം യുവ നടീനടന്‍മാരാണ് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നത്. ഒടുവില്‍ ഇന്നലെ മുതിര്‍ന്ന താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പിന്തുണ വ്യക്തമാക്കിയിരുന്നു. ഇതിനിടെ നടന്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
'ഇരക്കൊപ്പം എന്ന് പറയാനെളുപ്പമാണ്. എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയുവാന്‍ ആരുമില്ല!' എന്നാണ് ജോയ് മാത്യു കുറിച്ചിരിക്കുന്നത്.
'ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു'വെന്നാണ് അക്രമം അതിജീവിച്ച നടി ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞിരുന്നത്. 'കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെ'ന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.