ജസ്റ്റിൻ ബീബറിനും ഹെയ്‍ലിക്കും ആൺകുഞ്ഞ് പിറന്നു; പേര് വെളിപ്പെടുത്തി താരം

ലോക പ്രശസ്ത കനേഡിയൻ പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിനും ഭാര്യ ഹെയ്‍ലി ബീബറിനും ആൺ കുഞ്ഞ് പിറന്നു. താനൊരു പിതാവായ വാർത്ത ജസ്റ്റിൻ ബീബർ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്.

'ജാക്ക് ബ്ലൂസ് ബീബർ, വീട്ടിലേക്ക് സ്വാഗതം' -എന്ന അടിക്കുറിപ്പോടെ കുഞ്ഞിന്റെ കാൽപാദത്തിന്റെ ചിത്രം സമൂഹ്യമാധ്യങ്ങളിലൂടെ പങ്കുവെച്ചു. 2018ലായിരുന്നു ജസ്‌റ്റിന്‍ ബീബറും ഹെയ്‌ലിയും വിവാഹിതരായത്.

കഴിഞ്ഞ മെയ് മാസമാണ് ജസ്റ്റിൻ ബീബർ ഹെയ്‌ലി ഗർഭിണിയായ വിവരം ആരാധകരെ അറിയിച്ചത്.

News Summary - Justin Bieber-Hailey Bieber welcome baby boy, share their son's name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.