തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഭൂമിക ചൗള. സൗത്തിലൂടെ കരിയർ തുടങ്ങിയ താരം പിന്നീട് ബോളിവുഡിലും ശ്രദ്ധനേടി. തമിഴ് ചിത്രം സേതുവിന്റെ ഹിന്ദി റീമേക്കായ 'തേര നാമി'ലൂടെയാണ് ബോളിവുഡിൽ എത്തുന്നത്. സൽമാൻ ഖാൻ ആയിരുന്നു ചിത്രത്തിലെ നായകൻ. ചിത്രം വിജയമായിരുന്നു.പിന്നീടും സൽമാൻ ചിത്രത്തിൽ ഭൂമിക അഭിനയിച്ചിരുന്നു. 2023 ൽ പുറത്തിറങ്ങിയ സൽമാൻ ഖാന്റെ കിസി കാ ഭായ് കിസി കി ജാൻ എന്ന ചിത്രത്തിലും ഭൂമിക ഭാഗമായിരുന്നു.
ഇപ്പോഴിതാ ബോളിവുഡ് സിനിമാ ലോകത്തെക്കുറിച്ച് സൽമാൻ ഖാൻ നൽകിയ ഉപദേശത്തെക്കുറിച്ച് പറയുകയാണ് ഭൂമിക. അദ്ദേഹം വളരെ നല്ല മനസുള്ള വ്യക്തിയാണെന്നും സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ ഒരുപാട് സഹായിച്ചെന്നും ഭൂമിക പറഞ്ഞു. ഡൽഹിയിൽ ജനിച്ചു വളർന്ന ഭൂമിക സൗത്തിന്ത്യൻ സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
' തേരെ നാം എന്ന ചിത്രത്തിന് മുമ്പ് തമിഴിലും തെലുങ്കിലും കുറച്ച് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. നിർമാതാവ് സുനിൽ മഞ്ചന്ദക്കൊപ്പം ഞാൻ മുമ്പ് ഞാൻ പരസ്യ ചിത്രം ചെയ്തിട്ടുണ്ടായിരുന്നു. ഖുഷി ചിത്രം കണ്ടതിന് ശേഷമാണ് സംവിധായകൻ സതീഷ് കൗശിക് തേരെ നാം സിനിമയിലേക്ക് വിളിച്ചത്. ഇതെല്ലാം ഓർഗാനിക്കായി സംഭവിച്ചതാണ്.
സൽമാൻ സാർശരിക്കും ഒരു മികച്ച നടനും വളരെയധികം അനുഭവസമ്പത്തുമുള്ള വ്യക്തിയുമാണ്. അദ്ദേഹം നല്ല രീതിയിലായിരുന്നു പെരുമാറിയത്.തന്റെ പ്രകടനം മികച്ചതാക്കാൻ വേണ്ടി കുറെയധികം സഹായിച്ചിട്ടുണ്ട്. ഇതുകൂടാതെ ബോളിവുഡിലെ വർക്കിങ് രീതിയെക്കുറിച്ചും കാര്യങ്ങളെക്കുറിച്ചുമൊക്കെ എനിക്ക് പറഞ്ഞു തന്നു.അതെനിക്ക് ഉപകാരപ്പെട്ടു.സൽമാൻ ഖാനൊപ്പമുള്ള ആദ്യ ചത്രം മികച്ച അനുഭവമായിരുന്നു'- ഭൂമിക ചൗള പറഞ്ഞു.
മലയാളത്തിലും നടിക്ക് ആരാധകരുണ്ട്. മോഹൻലാൽ ചിത്രം ഭ്രമരം, ബഡ്ഡി എന്നിവയാണ് ഭൂമികയുടെ മലയാള ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.