ഭക്ഷണത്തിൽ വിഷം കലർത്തി നൽകി, വൃക്ക നഷ്ടപ്പെട്ടു; വെളിപ്പെടുത്തലുമായി നടൻ പൊന്നമ്പലം

ന്ധു വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചതിനെ കുറിച്ച് നടൻ പൊന്നമ്പലം. ഭക്ഷണത്തിലും മറ്റും സ്ലോ പൊയിസൺ നൽകി അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് നടൻ പറയുന്നത്. ഈ അടുത്തിടെയാണ് പൊന്നമ്പലം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രീയക്ക് വിധേയനായത്. മദ്യപിച്ച് വൃക്ക തകരാറിലാ‍യതല്ലെന്നും വിഷം  ബാധിച്ചതാണെന്നും നടൻ  ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'മദ്യപിച്ച് തന്റെ വൃക്ക തകരാറിലായതാണെന്നാണ് പലരും വിചാരിച്ചത്. എന്നാൽ അങ്ങനെയല്ല. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ മനേജറായി എന്നോടൊപ്പം ഉണ്ടായിരുന്നു. ഒരു ദിവസം ബിയറിൽ എന്തോ വിഷം കലർത്തി നൽകി. ഇയാളാണ് ഇതിന് പിന്നിലെന്ന് ആദ്യം അറിയില്ലായിരുന്നു. പിന്നീട് ഇതെ സ്ലോ പൊയിസൺ രസത്തിൽ കലർത്തി തന്നു. ഇത് എന്റെ ആരോഗ്യത്തെ ബാധിച്ചു.

എന്നാൽ ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു. ഒപ്പം ജോലി ചെയ്തവരോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. എന്നോടുള്ള അസൂയ കൊണ്ട്   ഇതെല്ലാം ചെയ്തതാണ്- പൊന്നമ്പലം പറഞ്ഞു.

Tags:    
News Summary - Kabali Actor Ponnambalam Opens Up About The Person Who Mixed Slow Poison In My Food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.