സ്റ്റൈലിഷ് ബ്ലാക്ക് കുർത്തയിൽ കാനിൽ താരമായി കമൽഹാസന്‍

പാരീസ്: ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാർ കമൽഹാസന്‍റെ കാന്‍ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഡിസൈനർമാരായ ശാന്തനുവും നിഖിലും ചേർന്ന് നിർമ്മിച്ച സ്റ്റൈലിഷ് ബ്ലാക്ക് കുർത്തയും ജാക്കറ്റും താരത്തിന്‍റെ കാന്‍ ലുക്ക് ശ്രദ്ധേയമാക്കി.




ക്ലാസിക് ബ്ലാക്ക് ഷൂസും സ്റ്റേറ്റ്‌മെന്റ് റിസ്റ്റ് വാച്ചും ഉൾപ്പെടുത്തിയാണ് കമൽഹാസന്‍ തന്‍റെ ലുക്ക് പൂർത്തിയാക്കിയത്. 75ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയതു മുതൽ നിരവധി സ്റ്റൈലിഷ് വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.


2022 മെയ് 17ന് ആരംഭിച്ച കാൻ ഫിലിം ഫെസ്റ്റിവൽ മെയ് 28 ന് സമാപിക്കും.

Tags:    
News Summary - Kamal Haasan in stylish black kurta set by Shantnu and Nikhil is next level dapper in Cannes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.