കമൽ ഹാസൻ ചിത്രം ഇന്ത്യൻ 2ന്റെ ഡിജിറ്റൽ റൈറ്റ് വിറ്റുപോയത് വൻ തുകക്ക്!

  പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് ഇന്ത്യൻ 2. കമൽ ഹാസനെ കേന്ദ്രകഥാപാത്രമാക്കി 2018 ൽ ഷങ്കർ പ്രഖ്യാപിച്ച ചിത്രം കോവിഡും മറ്റു പ്രതിസന്ധികൾ കൊണ്ടും നീണ്ടു പോയിരുന്നു. 1996 ൽ പുറത്തു ഇറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണിത്.

സിനിമ റിലീസിന് എത്തുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ് വൻ തുകക്ക് വിറ്റുപോയിരിക്കുകയാണ്. 200 കോടി രൂപക്കാണ് വിറ്റുപോയിരിക്കുന്നത്. ഇന്ത്യൻ 2ന്റെ അണിയറപ്രവർത്തകരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അതേസമയം കമൽ ഹാസന്റെ പേരിടാത്ത 223മത്തെ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി റിപ്പോർട്ടുണ്ട്. രാജ് കമല്‍ അസോസിയേഷനും ടര്‍മറിക് മീഡിയയുമാണ് ചിത്രം നിര്‍മിക്കുന്നത്. മണിരത്നമാണ് ഈ ചിത്രം ഒരുക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമാണ് ഏറ്റവുമൊടുവിൽ പുറത്ത് ഇറങ്ങിയ കമൽഹാസൻ ചിത്രം ആഗോളബോക്സോഫീസിൽ 435 കോടിയിലേറെയാണ് ചിത്രം നേടിയത്. കൽക്കി 2898 എഡിയാണ് ഇനി പുറത്ത് ഇറങ്ങാനുള്ള മറ്റൊരു ചിത്രം. പ്രഭാസ് , ദീപിക പദുകോൺ, അമിതാഭ് ബച്ചൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്

Tags:    
News Summary - Kamal Haasan Movie Indian 2's Diginal Rights Sold For a 200 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.