നിങ്ങൾ എത്തിയ ഉയരങ്ങള്‍ കാണാന്‍ ഉമ്മക്ക് സാധിച്ചു; ഈ വേദനയെ സമയത്തിന് മാത്രമേ സുഖപ്പെടുത്താനാകൂ -കമൽഹാസൻ

ടൻ മമ്മൂട്ടിയുടെ മാതാവിന്റെ വേർപാടിൽ അനുശോചനം അറിയിച്ച് കമൽഹാസൻ.  ജീവിച്ചിരിക്കുന്ന സമയത്ത് മകന്റെ ഉയരങ്ങൾ കാണാൻ ഉമ്മക്കായെന്നും സംതൃപ്തിയോടെയായിരിക്കും അവർ ഈ ലോകത്തോട് വിടവാങ്ങിയത് എന്നും കമൽഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

'പ്രിയപ്പെട്ട മമ്മൂക്ക, താങ്ങളുടെ മാതാവിന്റെ വിയോഗത്തെപറ്റി അറിഞ്ഞു. നിങ്ങൾ ഭാഗ്യവാനാണ്. ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങളെത്തിയ ഉയരങ്ങൾ കാണാൻ ഉമ്മയ്ക്ക് സാധിച്ചു. വലിയ സംതൃപ്തിയോടെയാകും അവർ ഈ ലോകത്തോട് വിടവാങ്ങിയത്. നിങ്ങളുടെ വേദനയെ സമയത്തിന് മാത്രമേ സുഖപ്പെടുത്താനാകൂ. ആ വേദനയിൽ ഞാനും പങ്കുചേരുന്നു’, കമൽ ഹാസൻ ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 93 വയസ്സായിരുന്നു.


Tags:    
News Summary - Kamal Haasan's condolence message to Mammootty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.