രക്തത്തിനായി 'വിക്ര'ത്തെ വിളിക്കാം; കമൽസ് ബ്ലഡ് കമ്മ്യൂണിന് തുടക്കം

ചെന്നൈ: ഡിജിറ്റൽ സംവിധാനങ്ങൾ വഴി രക്തദാനം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കമൽസ് ബ്ലഡ് കമ്മ്യൂൺ എന്ന സംരംഭത്തിന് തുടക്കമിട്ട് നടൻ കമൽ ഹാസൻ. ലോക രക്തദാന ദിനത്തോടനുബന്ധിച്ചാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.

രക്തദാനത്തിന് ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ ആവശ്യക്കാർക്ക് അതിവേഗം രക്തം എത്തിക്കാൻ കഴിയും. സാമൂഹിക സേവനമാണ് തന്‍റെ രാഷ്ട്രീയപ്രവർത്തനമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കമൽ ഹാസൻ അഭിപ്രായപ്പെട്ടു.

ചെന്നൈയിൽ നടന്ന ഉദ്ഘാടനപരിപാടിയിൽ കമൽ ഹാസന്‍റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം അംഗങ്ങളും പങ്കെടുത്തു. 40 വർഷമായി കമൽ ഹാസന്‍റെ ആരാധനസംഘടനകളുടെ കീഴിൽ രക്തദാനം നടത്തുന്നുണ്ട്.

കമൽ ഹാസൻ നായകനായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രമായ 'വിക്രം' സൂപ്പർ ഹിറ്റിലേക്ക് നീങ്ങുകയാണ്. റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോൾ തമിഴിലെ പണംവാരി ചിത്രങ്ങളിലൊന്നായി വിക്രം മാറിക്കഴിഞ്ഞു. കമൽ ഹാസന് പുറമേ ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

Tags:    
News Summary - Kamal launches ‘Blood Commune'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.