മുംബൈ: തെന്നിന്ത്യൻ താരങ്ങളായ സാമന്ത രുദ് പ്രഭുവും നാഗചൈതന്യയും ഔദ്യോഗികമായി വിവാഹമോചനം അറിയിച്ചതോടെ ബോളിവുഡ് താരത്തെ കുറ്റെപ്പടുത്തി നടി കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കങ്കണയുടെ കുറ്റപ്പെടുത്തൽ. നാഗചൈതന്യ ബോളിവുഡിലെ 'വിവാഹനമോചന വിദഗ്ധനു'മായി അടുത്തിടപഴകിയതാണ് വിവാഹബന്ധം വേർപ്പെടുത്താൻ കാരണമെന്നായിരുന്നു കങ്കണയുടെ പരാമർശം.
'ഈ തെക്കൻ നടൻ നാലുവർഷത്തെ വിവാഹബന്ധം ഉപേക്ഷിച്ച് പെട്ടന്ന് വിവാഹമോചനം തേടി. ഒരു പതിറ്റാണ്ടായുള്ള അവരുടെ ബന്ധം അവസാനിപ്പിക്കാൻ കാരണം സൂപ്പർ സ്റ്റാറായ 'േബാളിവുഡിലെ വിവാഹമോചന വിദഗ്ധനായ' നടനുമായി പരിചയത്തിലായതോടെയാണ്. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ചു. ഞാൻ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അതിൽ ഒളിച്ചുവെക്കേണ്ട ഒന്നുമില്ല' -കങ്കണ കുറിച്ചു. കൂടാതെ വർധിച്ചുവരുന്ന വിവാഹമോചന കേസുകളിൽ കങ്കണ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. വിവാഹമോചനത്തിന് കാരണം പുരുഷൻമാരാണെന്നും അവർ വേട്ടക്കാരും സ്ത്രീകൾ പരിപാലിക്കുന്നവരാെണന്നും കങ്കണ കുറിച്ചു. കൂടാതെ വസ്ത്രം മാറുന്നതുപോലെ സ്ത്രീകളെ മാറ്റുന്നവരോട് ദയ കാണിക്കരുതെന്നും അവർ പറഞ്ഞു.
സാമന്തയും നാഗചൈതന്യയും വേർപിരിയുന്നുവെന്ന വിവരം ഔദ്യോഗികമായി ശനിയാഴ്ച സാമന്ത അറിയിച്ചിരുന്നു. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് താനും നാഗചൈതന്യയും ഭാര്യാ ഭർതൃ ബന്ധം ഉപേക്ഷിച്ച് വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചതായി അറിയിച്ചത്. നേരത്തേ തെലുങ്ക് മാധ്യമങ്ങൾ താരങ്ങളുടെ വിവാഹമോചനം സംബന്ധിച്ച വാർത്തകൾ നൽകിയിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി ഇരുവരും കുടുംബകോടതിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാൽ സാമന്ത ഇത് നിഷേധിക്കുകയായിരുന്നു. 2017ലായിരുന്നു ഇരുവരുടേയും വിവാഹം.
ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികൾക്കും, ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും ഭർത്താവും സ്വന്തം വഴികൾ പിന്തുടരാൻ തീരുമാനിച്ചു. ഞങ്ങൾക്കിടയിൽ 10 വർഷത്തെ സുഹൃദ്ബന്ധമാണുള്ളത്. അതായിരുന്നു ഞങ്ങളുടെ ബന്ധത്തിെൻറ ശക്തിയും. അത് എപ്പോഴും നിലനിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു-സാമന്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഇൗ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നും സാമന്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.