അനുഷ്ക ശർമയുടെ കരിയർ താൻ തകർക്കാൻ ശ്രമിച്ചെന്ന് കരൺ ജോഹർ; ഉഗ്രൻ മറുപടിയുമായി കങ്കണ

നടി അനുഷ്ക ശർമയുടെ കരിയർ തകർക്കാൻ ശ്രമിച്ചുവെന്നുള്ള നിർമാതാവും സംവിധായകനുമായ കരൺ ജോഹറിന്റെ പഴയ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയിട്ടുണ്ട്. അനുഷ്കയുടെ സാന്നിധ്യത്തിലായിരുന്നു ഇക്കാര്യം ഏറ്റു പറഞ്ഞത്. 2016ലെ വിഡിയോ  വീണ്ടും  സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുമ്പോൾ, കരൺ ജോഹറിനെ പരിഹസിച്ച് കങ്കണ രംഗത്ത് എത്തിയിരിക്കുകയാണ്.

ഇൻസ്റ്റഗ്രാം സ്റ്റോറിയായി വിഡിയോ പങ്കുവെച്ച് കൊണ്ടാണ് കങ്കണയുടെ വിമർശനം. കാർട്ടൂൺ കഥാപാത്രമായ ചാച്ച ചൗധരിയോടാണ് കരൺ ജോഹറിനെ ഉപമിച്ചിരിക്കുന്നത്. 'ഈ ചാച്ചാ ചൗധരിക്ക് ഇതു മാത്രമാണോ ജോലി 'എന്നാണ് കങ്കണ ചോദിക്കുന്നത്. 2016 ലെ കരൺ ജോഹറിന്റെ വിഡിയോക്കൊപ്പം കങ്കണയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്.

2016-ൽ രാജീവ് മസന്ദ്, അനുപമ ചോപ്ര എന്നിവരോടാണ് അനുഷ്‌ക ശർമ്മയുടെ കരിയർ തകർക്കാൻ ശ്രമിച്ചിരുന്നുവെന്ന് കരൺ ജോഹർ പറഞ്ഞത്. എന്നാൽ അനുഷ്ക ഉയർന്നു വരുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നും കരൺ നടിയുടെ സാന്നിധ്യത്തിൽ പറഞ്ഞു. തമാശയായി പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ  കരൺ ജോഹറിനെതിരെ വലിയ വിമർശനം സൃഷ്ടിച്ചിട്ടുണ്ട്.

 കരൺ ജോഹറും കങ്കണയും തമ്മിൽ അത്ര നല്ല ബന്ധമല്ല. സോഷ്യൽ മീഡിയയിലൂടെ കരൺ ജോഹറിനെ കടന്നാക്രമിച്ച് കങ്കണ എത്താറുണ്ട്. ഇരുവരും തമ്മിലുള്ള ശത്രുത ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്.

Tags:    
News Summary - Kangana Ranaut Epic reply about ’ Karan Johar’s comments about wanting to ‘murder’ Anushka Sharma’s career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT