അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനേയും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയേയും ചേര്‍ത്ത് നടത്തിയ വിവാദ പരാമര്‍ശത്തിൽ മാപ്പ് പറഞ്ഞ് കങ്കണ. നടിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെയാണ് മാപ്പ് പറഞ്ഞത്. കുറിപ്പ് വൈറലായതോടെ കങ്കണയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ബുദ്ധമതവിശ്വാസികളെത്തിയിരുന്നു. ഈ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ജനങ്ങളോട് മാപ്പ് അപേക്ഷിച്ചത്.
'തന്റെ പോസ്റ്റ് ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല. ഇരുവരുടേയും സൗഹൃദത്തേക്കുറിച്ചുള്ള തമാശയായിരുന്നു ഞാൻ ഉദ്ദേശിച്ചത്. ബുദ്ധന്റെ ശിക്ഷണങ്ങളിലും വിശുദ്ധിയിലും ഞാൻ വിശ്വസിക്കുന്നു. 14-ാം ദലൈലാമ തന്റെ ജീവിതം മുഴുവൻ പൊതുസേവനത്തിനാണ് ചെലവഴിച്ചത്. താൻ ആരോടും ഒന്നും പറയുന്നില്ല. കഠിനമായ ചൂടിൽ നിൽക്കരുത്, ദയവായി തിരിച്ചുപോകൂ'- കങ്കണ കുറിച്ചു.
ദലൈലാമയും ജോ ബൈഡനും ഒരുമിച്ചിരിക്കുന്നു എന്ന തരത്തിലുള്ള എഡിറ്റ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു കങ്കണയുടെ വിവാദ പരാമർശം. 'വൈറ്റ് ഹൗസില്‍ ദലൈലാമയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. രണ്ടുപേര്‍ക്കും ഒരേ അസുഖമായതിനാല്‍ തീര്‍ച്ചയായും സൗഹൃദമുണ്ടാകും' എന്നായിരുന്നു കങ്കണയുടെ കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.