ബോളിവുഡിലെ ശക്തമായ സ്ത്രീസാന്നിധ്യമാണ് നടി കങ്കണ. പലപ്പോഴും നടിയുടെ വാക്കുകളും അഭിപ്രായങ്ങളും വലിയ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ടെങ്കിലും മികച്ച ചിത്രങ്ങളുമായാണ് താരം ഓരോ തവണയും സ്ക്രീനിൽ എത്തുക.
കങ്കണ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ടിക്കു വെഡ്സ് ഷോരു. നവാസുദ്ദീൻ സിദ്ദിഖിയും അവ്നീത് കൗർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ജൂൺ 23 ന് ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്. ജൂനിയർ ആർട്ടിസ്റ്റായ ഷോരുവും ബോളിവുഡ് താരമാകാൻ കൊതിക്കുന്ന ടിക്കുവിന്റേയും കഥയാണ് ചിത്രം. തന്റെ ബോളിവുഡ് മോഹം സഫലീകരിക്കാന്‍ വേണ്ടി ടിക്കു തന്നേക്കാളും ഏറെ പ്രായം കൂടിയ ഷേരുവിനെ വിവാഹം കഴിക്കുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.
ടിക്കു വെഡ്സ് ഷോരു അണിയറയിൽ ഒരുങ്ങുമ്പോൾ തന്റെ വിവാഹസ്വപ്നങ്ങളെ കുറിച്ച് പറയുകയാണ് 36 കാരിയായ കങ്കണ. എല്ലാത്തിനും ഒരു സമയമുണ്ടെന്നും വിവാഹം അതിന്റേതായ സമയത്ത് നടക്കുമെന്നും എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആ സമയമാകുമ്പോൾ അത് നടക്കും. വിവാഹം കഴിക്കണമെന്നും എന്റേതായ ഒരു കുടുംബം വേണമെന്നും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അതിനൊരു സമയമുണ്ട്. കൃത്യസമയത്ത് അത് സംഭവിക്കുക തന്നെ ചെയ്യും - കങ്കണ പറഞ്ഞു.
സായ് കബീർ ശ്രീവാസ്തവ സംവിധാനം ചെയ്ത ടിക്കു വെഡ്സ് ഷേരു കങ്കണയുടെ ആദ്യ നിർമാണ സംരംഭമാണ്. 'എമർജൻസി'യാണ് നടിയുടെ മറ്റൊരു ചിത്രം. ഈ ചിത്രം സംവിധാനം ചെയ്യുന്നതിനോടൊപ്പം നിർമിക്കുന്നതും കങ്കണ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.