സൽമാൻ ഖാൻ ആ കരങ്ങളിൽ സുരക്ഷിതൻ! നടന് ആശ്വാസവാക്കുമായി കങ്കണ;'രാജ്യം ഭദ്രം'

 ബോളിവുഡ് താരം സൽമാൻ ഖാന് നേരെ ഉയർന്ന വധഭീഷണിയിൽ നടന് ആശ്വാസവാക്കുമായി കങ്കണ. രാജ്യം ഭദ്രമായ കൈകളിലാണെന്നും അതിനാൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും കങ്കണ പറഞ്ഞു. വാർത്ത ഏജൻസി എ.എൻ.ഐയാണ് നടിയെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

' ഞങ്ങളെല്ലാവരും അഭിനേതാക്കളാണ്. സൽമാൻ ഖാന് കേന്ദ്രം സുരക്ഷയൊരുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും കൈകളിൽ അദ്ദേഹം സുരക്ഷിതനാണ്. അതുകൊണ്ട് ഒന്നും പേടിക്കാനില്ല. എനിക്ക് നേരെ ഭീഷണി ഉയർന്നപ്പോൾ സര്‍ക്കാര്‍ എനിക്കും സംരക്ഷണം നൽകിയിരുന്നു. രാജ്യം ഇന്ന് സുരക്ഷിതമായ കൈകളിൽ ഭദ്രമാണ്. അതുകൊണ്ട് ആശങ്ക വേണ്ട'- കങ്കണ പറഞ്ഞു.

അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരെയുള്ള വധഭീഷണിയെ കുറിച്ച് സൽമാൻ വെളിപ്പെടുത്തിയത്. നടന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിരിക്കുന്നത്.

Tags:    
News Summary - Kangana Ranaut reacts to Salman Khan's death threats: He's got protection from...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.