ബോളിവുഡിലെ സൂപ്പർ താരങ്ങളൊടൊപ്പം അഭിനയിക്കാൻ താൽപര്യമില്ലെന്ന് നടിയുംബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. തന്റെ അടുത്ത സുഹൃത്തുക്കളാണ് ഖാന്മാരെന്നും എന്നാൽ മനപ്പൂർവമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും നടി അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഖാന്മാരെല്ലാം എന്റെ സുഹൃത്തുക്കളാണ്. എല്ലാവരും എന്നോട് നല്ല രീതിയിലാണ് പെരുമാറിയിട്ടുള്ളത്. ഒരിക്കൽ പോലും അവർ എന്നോട് മോശമായി പെരുമാറിയിട്ടില്ല. എന്നാൽ ഖാന്‍മാരുടെ സിനിമകള്‍ ഞാന്‍ വേണ്ടെന്നു വെച്ചിട്ടുണ്ട്.
സിനിമയിൽ എന്നോട് മോശമായി പെരുമാറിയവരുണ്ട് .എന്നാല്‍ അതില്‍ ഖാന്‍മാര്‍ ഇല്ല. ഇവരുടെ സിനിമയിൽ നായികക്ക് പ്രധാന്യമില്ലാത്തതുകെണ്ടാണ് ചെയ്യാത്തത്. ഒരു പാട്ടും രണ്ട് സീനും മാത്രമാണ് നായികമാര്‍ക്ക് ഉണ്ടാവുക. എനിക്ക് അത് ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. സ്ത്രീകൾക്ക് മാതൃകയാവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഖാന്‍മാരും കപൂറും കുമാർമാരൊന്നും നിങ്ങളെ വിജയിപ്പിക്കില്ല. ഞാന്‍ രണ്‍ബീര്‍ കപൂറിന്റേയും അക്ഷയ് കുമാറിന്റേയും സിനിമകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്. നായകന്മാരെ മാത്രം വിജയിപ്പിക്കുന്ന നായികയാവാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് സ്വന്തമായി വിജയിക്കാനാകും. അതിന് ഉദാഹരണം ഞാൻ തന്നെയാണ് - കങ്കണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.