വിരാട് കോഹ്ലിയുടേയും അനുഷ്ക ശർമയുടേയും മകൾ വാമികയെ ഡേറ്റിങ്ങിന് ക്ഷണിക്കുന്ന ഒരു കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് കോഹ്ലിയോട്, രണ്ട് വയസുകാരിയായ വാമികയെ ഡേറ്റിങ്ങിന് വിടുമോയെന്ന് ചോദിക്കുന്ന പ്ലാകാര്‍ഡും പിടിച്ച് ഒരു കുട്ടി പ്രത്യക്ഷപ്പെട്ടത്. നിമിഷനേരം കൊണ്ട് കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.
ഇപ്പോഴിതാ സംഭവത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടി കങ്കണ രംഗത്ത് എത്തിയിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. നിഷ്കളങ്കരായ കുട്ടികളെ ഇത്തരത്തിലുള്ള അസംബന്ധം പഠിപ്പിക്കരുതെന്നാണ് നടി പറയുന്നത്.
"നിഷ്കളങ്കരായ കുട്ടികളെ ഇത്തരത്തിലുളള അസംബന്ധം പഠിപ്പിക്കരുത്. ഇത് പുരോഗമനപരമോ തമാശയോ അല്ല. ശരിക്കും അശ്ലീലതയും, മോശവുമായ നിങ്ങളുടെ സ്വഭാവമാണ് പുറത്ത് കാണിക്കുന്നത്" - പ്ലാകാര്‍ഡും പിടിച്ചു നിൽക്കുന്ന കുട്ടിയുടെ ചിത്രത്തിനോടൊപ്പം കങ്കണ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.