ജാതിയുടെ വേർതിരിവ് ഇന്നും സിനിമയിലുണ്ട്, സീനിയർ അല്ലെങ്കിൽ ഫർണിച്ചർ പോലെയാണ് കണക്കാക്കുന്നത്-കൊങ്കണ

സിനിമ ഇൻഡസ്ട്രിയിലെ ചതികളെ കുറിച്ചും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും ഒരുപാട് ചർച്ചകൾ നടക്കാറുണ്ട്. പല നടിമാരും തങ്ങൾക്കുണ്ടാ. മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറയാറുണ്ട്. ഇപ്പോഴിതാ സിനിമ ഫീൽഡിലെ പ്രശ്നങ്ങളെ കുറിച്ച് പറയുകയാണ് നടി കൊങ്കണ സെൻ.

ഇനിയും പുറത്തു വരാത്ത ഒരുപാട് ലൈംഗിക അതിക്രമങ്ങൾ സിനിമ സെറ്റുകളിൽ നടന്നിട്ടുണ്ടെന്നും അങ്ങനെ നോക്കുമ്പോൾ സിനിമ ഇൻഡസ്ട്രിയിലെ വളരെ ബഹുമാന്യരായ പല ആളുകളും പ്രശ്നക്കാരാണെന്നും നടി പറഞ്ഞു. ജാതിയുടെയും, വർഗത്തിന്റെയും അടിസ്‌ഥാനത്തിൽ സിനിമയിൽ വേർതിരിവുകൾ ഉണ്ടെന്നും കൊങ്കണ പറയുന്നു.

'റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി ലൈംഗിക അതിക്രമങ്ങൾ സിനിമ സെറ്റുകളിൽ സംഭവിച്ചിട്ടുണ്ട്, അവ ഇനിയും പുറത്തു വന്നിട്ടില്ല. അത്തരത്തിലുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതും അതിന് ദൃക്‌സാക്ഷിയാവുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ത്രീകൾ എങ്ങനെയാണ് പരി​ഗണിക്കപ്പെടുന്നത്, അവരുടെ സുരക്ഷ, അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം തടസ്സപ്പെടുന്നത് തുടങ്ങിയ കാര്യങ്ങൾ ഇപ്പോഴും വാർത്തകളിലൂടെ വായിക്കുമ്പോൾ എനിക്ക് വളരെ നിരാശ തോന്നാറുണ്ട്', കൊങ്കണ പറഞ്ഞു.

സിനിമ സെറ്റുകളിൽ സീനിയർ നടികൾക്ക് മാത്രമാണ് ബഹുമാനം ലഭിക്കുന്നതെന്നും കൊങ്കണ പറയുന്നു. ' നിങ്ങൾ ഒരു സീനിയർ നടിയല്ലയെങ്കിൽ ഫർണിച്ചറുകളെ പോലെയാണ് സിനിമ സെറ്റുകളിൽ നിങ്ങൾ പരി​ഗണിക്കപ്പെടുക. ഇത് എല്ലാ സിനിമ സെറ്റുകളിലും കാണാൻ സാധിക്കുന്നതാണ്. ഭക്ഷണം വിളമ്പുന്ന കാര്യത്തിലാണെങ്കിലും ഒരാൾ എവിടെയിരിക്കണമെന്ന് തീരുമാനിക്കുന്ന കാര്യത്തിലാണെങ്കിലും ഒരാൾക്ക് എന്ത് കഴിക്കാൻ അനുവാദമുണ്ട് തുടങ്ങി ഒരുപാട് കാര്യങ്ങൾ നിശ്ചയിക്കുന്നത് ജാതിയുടെയും വർഗത്തിന്‍റെ അടിസ്ഥാനത്തിലാണ്,' കൊങ്കണ പറഞ്ഞു.

Tags:    
News Summary - kangana sen says cinema industry is gender and caste biases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.