53ാംമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിറവിൽ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ'ന്നാ താൻ കേസ് കൊട്'. ജനപ്രിയ ചിത്രം, തിരക്കഥ എന്നിങ്ങനെ ഏഴ് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. സംവിധായകൻ ഗൗതം ഘോഷ് ജൂറി അധ്യക്ഷനാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
തിയറ്ററുകളിൽ മികച്ച കൈയടി നേടിയ ചിത്രം പുരസ്കാര പ്രഖ്യാപനങ്ങളിലും അത് ആവർത്തിച്ചിരിക്കുകയാണ്.രാഷ്ട്രീയ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ചിത്രമായിരുന്നു രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ'ന്നാ താന്‍ കേസ് കൊട്. ആക്ഷേപഹാസ്യത്തിന്റെ കൂട്ടുപിടിച്ച് അധികാര കേന്ദ്രങ്ങളുടെ അനാസ്ഥയെയും അതിന് കൂട്ടുനിൽക്കുന്ന ഭരണാധികാരികളുടെ അധികാര ദുര്‍വിനിയോഗത്തേയും വിമര്‍ശിച്ചു കൊണ്ടാണ് സിനിമ എത്തിയത്. സിനിമയിലെ പ്രമോഷനായി ഉപയോഗിച്ച വാചകവും വലിയ ചർച്ചയായിരുന്നു. 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്' എന്നായിരുന്നു പരസ്യ വാചകം. കേരളത്തിലെ റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമായി നിന്നിരുന്ന സമയത്തായിരുന്നു സിനിമാ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
പുരസ്കാരങ്ങൾ
ജനപ്രിയ ചിത്രം-ന്നാ താന്‍ കേസ് കൊട്
മികച്ച തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്)
അഭിനയം (പ്രത്യേക ജൂറി പരാമര്‍ശം)- കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്),
സ്വഭാവ നടന്‍- പി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)
ശബ്ദമിശ്രണം-വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്)
കലാസംവിധാനം-ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)
പശ്ചാത്തല സംഗീതം- ഡോണ്‍ വിന്‍സെന്‍റ് (ന്നാ താന്‍ കേസ് കൊട്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.