ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ബോളിവുഡിലേക്ക്

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ബോളിവുഡിലേക്ക്. തന്‍റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാവും എന്ന് സൂചന നൽകിയിരുന്നുവെങ്കിലും ഇതേക്കുറിച്ച് അഭിപ്രായ പ്രകടനത്തിന് താരം മുതിർന്നിരുന്നില്ല. ചലച്ചിത്ര നിരൂപകനും നിരീക്ഷകനുമായ ശ്രീധർ പിള്ളയാണ് ഇതേക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്.

നടൻ മാധവനാണ് മഞ്ജു വാര്യരുടെ കന്നി ബോളിവുഡ് ചിത്രത്തിലെ നായകൻ. അമേരിക്കി പണ്ഡിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ കൽപേഷാണ് ചിത്രത്തിന്‍റെ സംവിധാനം നിർവ്വഹിക്കുക. ചിത്രം ഭോപ്പാലിൽ ഷൂട്ടിങ് ആരംഭിച്ചുവെന്നും വൈകാതെ മഞ്ജു ഷൂട്ടിങ്ങിനെത്തുമെന്നുമാണ് വിവരം. കൂടുതൽ വിവരങ്ങൾ പിന്നാലെയുണ്ടാവുമെന്നും ശ്രീധർ പിള്ള ട്വീറ്റ് ചെയ്തു. പുതിയ വിവരങ്ങൾ പുറത്തുവന്നതോടെ ആരാധകർ ആകാംക്ഷയിലാണ്.

അതേസമയം മഞ്ജുവാര്യരും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം ദ പ്രീസ്റ്റ് നാളെ തീയേറ്ററുകളിലെത്തും. പ്രിയദർശൻ-മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജിൽ, സനൽ കുമാർ ശശിധരന്‍റെ കയറ്റം, രൺജീത് കമല ശങ്കറും സലിലും ചേർന്ന് സംവിധാനം ചെയ്യുന്ന ചതുർമുഖം തുടങ്ങി നിരവധി സിനിമകളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Tags:    
News Summary - Lady Superstar Manju Warrier to Bollywood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.