'എന്‍റെ നല്ല പാതി, പുതിയ തുടക്കം'; സുസ്മിത സെന്നിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലളിത് മോദി

മുൻ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നിനൊപ്പം പുതിയ ജീവിതത്തിന് തുടക്കമിടുന്നതായി അഴിമതിക്കേസിൽ രാജ്യംവിട്ട വിവാദ വ്യവസായിയും ഐ.പി.എൽ മുൻ ചെയർമാനുമായ ലളിത് മോദി. സുസ്മിതക്കൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്താണ് ലളിത് മോദി പ്രഖ്യാപനം നടത്തിയത്.

അതേസമയം, തങ്ങൾ വിവാഹിതരായിട്ടില്ലെന്നും ഒരുമിച്ച് കഴിയുകയാണെന്നും ലളിത് മോദി വ്യക്തമാക്കി. മാലിദ്വീപ്, സാര്‍ഡിനിയ യാത്രകള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് മടങ്ങിയെത്തിയെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുസ്മിതയ്‌ക്കൊപ്പം എടുത്ത ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.


ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്‍റിലെ അഴിമതിയുമായി ബന്ധപ്പെട്ട് കേസെടുത്തതിനെ തുടർന്ന് രാജ്യംവിട്ട ലളിത് മോദി ഇപ്പോൾ ലണ്ടനിലാണ് കഴിയുന്നത്. നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയിലെ അന്വേഷണങ്ങള്‍ക്കിടയില്‍ 2010ലാണ് ലളിത് മോദി ഇന്ത്യ വിട്ടത്. 


ബോളിവുഡിലെ മിന്നുംതാരമായിരുന്ന സുസ്മിത സെൻ 1994-ൽ മിസ് യൂണിവേർസ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവിവാഹിതയായ നടി രണ്ട് കുട്ടികളെ ദത്തെടുത്ത് വളർത്തിയിരുന്നു. 'മൂന്ന് തവണ വിവാഹത്തിന് അടുത്തെത്തിയതാണ്. എന്നാല്‍ മൂന്ന് തവണയും ദൈവം എന്നെ രക്ഷിച്ചു' എന്നാണ് താരം ഈയിടെ അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നത്.

Tags:    
News Summary - Lalit Modi announces new beginning with Sushmita Sen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.