കൊൽക്കത്ത: വിഖ്യാത ബംഗാളി സംവിധായകനും കവിയും തിരക്കഥാകൃത്തുമായ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം.
ഏറെ നാളായി വ്യക്കസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയിരുന്നു അദ്ദേഹം. കൂടാതെ ഡയാലിസിസിന് വിധേയമാകുകയും ചെയ്തിരുന്നു.
ഗൗതം ഘോഷ്, അപർണ സെൻ എന്നിവർക്കൊപ്പം ബംഗാളിൽ സമാന്തര സിനിമ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വ്യക്തിയാണ് ബുദ്ധദേബ്. മികച്ച ചലചിത്രത്തിന് അഞ്ചുതവണ അദ്ദേഹം ദേശീയ പുരസ്കാരം നേടി. ബാഗ് ബഹാദൂർ (1989), ചരാചർ (1993), ലാൽ ധൻജ (1997), മോണ്ടോ മേയർ ഉപഖ്യാൻ (2002), കാൽപുരുഷ് (2008) എന്നിവയാണ് പുരസ്കാരത്തിന് അർഹമായ ചിത്രങ്ങൾ. 2008 ലെ സ്പെയിൻ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ ആജീവനാന്ത സംഭാവനകൾക്കുള്ള പുരസ്കാരം അദ്ദേഹത്തിന് നൽകി ആദരിച്ചിരുന്നു.
കവി എന്ന നിലയിലും പ്രശസ്തായിരുന്നു ബുദ്ധദേബ്. സ്യൂട്ട്കേസ്, ഹിംജോഗ്, കോഫിൻ കിംബ തുടങ്ങിയവയാണ് കവിതകൾ.
പശ്ചിമ ബംഗാൾ മുഖ്യമന്ത്ര മമത ബാനർജി ബുദ്ധദേബ് ദാസ് ഗുപ്തയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.