‘റോക്കട്രി: ദി നമ്പി എഫക്ട്’ എന്ന ചിത്രത്തിൽ നമ്പി നാരായണനായി വേഷമിടാൻ വേണ്ടി ഭാരം കൂട്ടിയ നടൻ മാധവൻ, സിനിമ കഴിഞ്ഞ് 21 ദിവസത്തിനകം സ്വിച്ചിട്ടപോലെ തടി കുറച്ചതിന്റെ രഹസ്യം തേടി പലരും അദ്ദേഹത്തിനു പിന്നാലെ നടക്കുന്നുണ്ടായിരുന്നു. ഇത്ര പെട്ടെന്ന് തടി കുറഞ്ഞതിൽ പലരും ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് തന്റെ ‘എക്സ്’ അക്കൗണ്ടിലൂടെ അദ്ദേഹം രഹസ്യം വെളിപ്പെടുത്തിയത്. ഇടക്കിടെയുള്ള ഉപവാസം മുതൽ ധാരാളം വെള്ളം കുടിക്കുന്നതുവരെ ഒട്ടനവധി കാര്യങ്ങളാണ് മാധവൻ വെളിപ്പെടുത്തിയത്. പ്രോസസ്ഡ് ഫുഡ് ഒഴിവാക്കിയതും ഒരു ദിവസത്തെ ഏറ്റവും ഒടുവിലെ ഭക്ഷണം വൈകീട്ട് 6.45 ഓടെ കഴിക്കുന്നതുമടക്കം അദ്ദേഹം വിവരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.