ധനുഷിനും ഐശ്വര്യ രജനികാന്തിനും ആശ്വാസം! 'വേലയില്ലാ പട്ടധാരി'ക്കെതിരെയുളള കേസ് മദ്രാസ് ഹൈകോടതി റദ്ദാക്കി

 നുഷിനെ കേന്ദ്രകഥാപാത്രമാക്കി ഐശ്വര്യ രജനികാന്ത് നിർമിച്ച ചിത്രമാണ് വേലയില്ലാ പട്ടധാരി. ചിത്രത്തിനെതിരായ കേസ് മദ്രാസ് ഹൈകോടതി റദ്ദാക്കി. ചിത്രത്തിലെ പുകവലി രംഗങ്ങളിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നൽകിയില്ലെന്ന പേരിലാണ് നിർമാതാക്കളായ ധനുഷിനും ഐശ്വര്യ രജനികാന്തിനുമെതിരെ കേസെടുത്തത്. ചിത്രത്തിന്റെ പോസ്റ്ററുകളിൽ പുകവലിക്കെതിരായ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നില്ല വാദം കോടതി തളളി.കേസിനെതിരെ ധനുഷിന്റെ അപ്പീലിലായിരുന്നു ഹൈകോടതിയുടെ ഉത്തരവ്.

2014ല്‍ പുറത്ത് ഇറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററില്‍ ധനുഷ് പല്ലിനടിയില്‍ സിഗററ്റ് വെച്ച ദൃശ്യമുണ്ടായിരുന്നു. ഈ പോസ്റ്ററിനെതിരെയാണ് പരാതി ഉയർന്നത്. ഇത് 2003ലെ പുകവലി നിരോധന നിയമത്തിന്റെ ലംഘനം നടത്തി എന്നായിരുന്നു വാദം. സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയില്‍ കോടതി കേസെടുക്കുകയായിരുന്നു.

എന്നാല്‍ ഇതിനെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. 2003ലെ പുകവലി നിരോധന നിയമപ്രകാരം പുകവലി വസ്തുക്കളുടെ പരസ്യത്തിനാണ് ഇങ്ങനെ എഴുതിക്കാണിക്കേണ്ടതുള്ളൂ. ഇത് പുകയില വസ്തുവല്ല, ഇതൊരു സിനിമയാണ്. സിനിമയുടെ പരസ്യത്തില്‍ ഇങ്ങനെ എഴുതിക്കാണിക്കേണ്ടതില്ലെന്നായിരുന്നു വാദം. ആ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 

Tags:    
News Summary - Madras High Court quashes complaint against Dhanush, Aishwarya Rajinikanth for smoking scenes in Velai Illa Pattadhari movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.