പ്രിയപ്പെട്ട യുവനടി; ഒന്നിച്ച് സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് മണിരത്നം

സായ് പല്ലവിക്കെപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് സംവിധായകൻ മണിരത്നം. അമരൻ സിനിമയുടെ പ്രീ റിലീസ് ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. താൻ വലിയ ആരാധകനാണെന്നും ഉടൻ ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

തന്റെ സിനിമ തിരഞ്ഞെടുപ്പിൽ മണിരത്നം സിനിമകൾ ചെലുത്തിയിട്ടുള്ള സ്വാദീനത്തെക്കറിച്ച് സായ് പല്ലവിയും പറഞ്ഞു.'സിനിമയിലേക്ക് വരുന്നതിന് മുമ്പ് എനിക്ക് അധികം സംവിധായകരെ അറിയില്ലായിരുന്നു. മണിരത്നം ഉൾപ്പെടെ ചുരുക്കം ചില സംവിധായകരുടെ പേരുകൾ മാത്രമേ ആ സമയത്ത് അറിയുമായിരുന്നുള്ളു. ഞാന്‍ ഇന്ന് ഓരോ കഥാപാത്രവും തിരക്കഥയും ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നതിന് കാരണം അദ്ദേഹമാണ്'- സായ് പല്ലവി പറഞ്ഞു.

ഭീകരര്‍ക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം സിനിമയാകുന്ന അമരന്‍ ഒക്ടോബര്‍ 31 നാണ് തിയറ്ററുകളിലെത്തുന്നത്. ശിവകാര്‍ത്തികേയനാണ് മേജര്‍ മുകുന്ദ് വരദരാജിനെ അവതരിപ്പിക്കുന്നത്. ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസ് ആയിട്ടാണ് ചിത്രത്തില്‍ സായി പല്ലവി എത്തുന്നത്.രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ആണ്.

ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മരണാനന്തരം അശോക ചക്ര നല്‍കി ആദരിക്കപ്പെട്ട സൈനികനാണ് മുകുന്ദ്. 2014-ല്‍ തെക്കന്‍ കശ്മീരിലെ ഒരു ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നല്‍കിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ദൗത്യം പൂര്‍ത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ ഓഫീസറുടെ കൈകളില്‍ കിടന്ന് അദ്ദേഹം വീരമൃത്യു വരിച്ചു.

Tags:    
News Summary - Mani Ratnam Hopes To Work With Sai Pallavi One Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.