നടി മനീഷ കൊയ്‌രാളയുടെ കരിയറിൽ വലിയ ചർച്ചയായ ചിത്രമായിരുന്നു മണിരത്നത്തിന്റെ ബോംബെ. 1995 പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ ലഭിച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിൽ നിന്ന് പിൻമാറാൻ പലരും നിർദ്ദേശിച്ചിരുന്നുവെന്ന് പറയുകയാണ് താരം. ഈ ചിത്രത്തോടെ തന്റെ നായിക കരിയർ അവസാനിക്കമെന്നും പലരും പറഞ്ഞുവെന്നും നടി അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
' ബോംബെയിൽ അഭിനയിക്കരുതെന്ന് അന്ന് പലരും എന്നോട് പറഞ്ഞു. കാരണം ചിത്രത്തിൽ രണ്ട് കുട്ടികളുടെ അമ്മയായിട്ടാണ് എന്റെ കഥാപാത്രം.അമ്മയായി അഭിനയിച്ചാൽ പിന്നെ ആ ഇമേജിൽ കുടുങ്ങിപ്പോകുമെന്നും നായിക വേഷങ്ങൾ ലഭിക്കില്ലെന്നും അവർ പറഞ്ഞു. എന്നാൽ ഛായാഗ്രാഹകൻ അശോക് മേത്ത എന്നോട് ഈ ചിത്രം ചെയ്യാൻ പറഞ്ഞു. മണിരത്നത്തിനൊപ്പം ജോലി ചെയ്യാനുള്ള അവസരം ഉപയോഗിക്കാൻ പറഞ്ഞു.
മണിസാറിനെ ആദ്യമായി കണ്ടപ്പോൾ തന്നെ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ വിനയവും ബുദ്ധിയും സിനിമയോടുള്ള താൽപര്യവുമെല്ലാം എന്നെ ആകർഷിച്ചു. ചിത്രത്തിന്‍റെ സന്ദേശം എനിക്ക് ഇഷ്ടമായി.എൻ്റെ ലുക്ക് ടെസ്റ്റിനിടെ, ചിത്രത്തൽ വ്യത്യസ്തമായി എന്തെങ്കിലും എനിക്ക് ചെയ്യാൻ കഴിയുമുമെന്ന് എനിക്ക് തോന്നി'- മനീഷ കൊയ്‌രാള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.