ഹനുമാൻ ദൈവമല്ല, മനുഷ്യരാക്കിയതാണ്; ആദിപുരുഷിന്റെ രചയിതാവ് മനോജ് മുൻതാഷിർ ശുക്ല

നുമാൻ ദൈവമല്ലെന്ന് ആദിപുരുഷിന്റെ സഹരചയിതാവും ഗാനരചയിതാവുമായ മനോജ് മുൻതാഷിർ ശുക്ല.സിനിമയിലെ സംഭാഷണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനാണ് ഹനുമാനെന്നും   ഭക്തി കണ്ട് ആളുകൾ അദ്ദേഹത്തിന്റെ  ദൈവമാക്കി മാറ്റുകയായിരുന്നെന്നും മനോജ് കൂട്ടിച്ചേർത്തു.

'ശ്രീരാമനെ പോലെ സംസാരിക്കാൻ ഹനുമാന് അറിയില്ല. അദ്ദേഹം തത്ത്വചിന്തയോടെ സംസാരിക്കാറില്ല. ഹനുമാൻ ദൈവമല്ല, പകരം വലിയ ഭക്തനാണ്. പിന്നീട് നമ്മൾ എല്ലാവരും ചേർന്ന് അദ്ദേഹത്തെ ദൈവമാക്കി. കാരണം ഹനുമാന്റെ ഭക്തിക്ക് വലിയ ശക്തിയുണ്ടായിരുന്നു' -മനോജ് മുൻതാഷിർ ശുക്ല ദേശീയ മാധ്യമത്തിനോട് പറഞ്ഞു. മനോജ് ശുക്ലക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ജൂൺ 16 ന് റിലീസ് ചെയ്ത ആദിപുരുഷിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വാൽമീകി രചിച്ച രാമായണത്തിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കഥാപാത്രങ്ങളെ ചിത്രീകരിച്ചിരിക്കുന്നതെന്നും ബുദ്ധിശാലിയായ രാവണനെ കൊടുംവില്ലനാക്കിയെന്നും ആരാധകർ പറയുന്നു. കൂടാതെ ചിത്രത്തിന്റെ സംഭാഷണത്തിനെതിരേയും ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. സംഭാഷണത്തിനെതിരെ വിമർശനം കനത്തതോടെ ആവശ്യമായ മാറ്റം വരുത്താൻ ഒരുങ്ങുക‍യാണ് അണിയറപ്രവർത്തകർ. ആദിപുരുഷ് ടീമും സഹരചയിതാവ് മനോജ് മുൻതാഷിർ ശുക്ലയും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Manoj Muntashir claiming Lord Hanuman isn't God

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.