ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ കരണത്തടിച്ചേനേ; അലൻസിയറിനെതിരെ മനോജ് രാംസിങ്

സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ നടൻ അലൻസിയർ നടത്തിയ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി തിരക്കഥാകൃത്ത് മനോജ് രാംസിങ്. താൻ ആ വേദിയിലോ സദസിലോ ഉണ്ടായിരുന്നെങ്കിൽ അലൻസിയറിന്റെ കരണത്ത് അടിച്ചേനെയെന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു. കൂടാതെ ചാക്കോച്ചനെയൊക്കെ കണ്ടു പഠിക്കാനും പറ്റില്ലേല്‍ പോയി വല്ല മനശാത്ര കൗണ്‍സിലിങ്ങിന് ചേരാനും മനോജ് പറയുന്നു.

'മിസ്റ്റര്‍ അലന്‍സിയര്‍, ഞാനാ സദസിലോ വേദിയിലോ ആ സമയം ഉണ്ടായില്ലന്നതില്‍ ഖേദിക്കുന്നു. ഉണ്ടായിരുന്നുവെങ്കില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലെ വേദിയില്‍ കേറി വന്ന് ഒരു അവാര്‍ഡ് ജേതാവിന്റെ കരണത്തടിച്ച വ്യക്തിയെന്ന കുറ്റത്തിന് സ്വന്തം ജാമ്യത്തില്‍ ഞാനിപ്പോള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങുന്നേ ഉണ്ടാവുള്ളൂ. ഷെയിം ഓണ്‍യു അലന്‍സിയര്‍... ആ ചാക്കോച്ചനെയൊക്കെ കണ്ടു പഠിക്കെടോ, പറ്റില്ലേല്‍ പോയി വല്ല മനശാത്ര കൗണ്‍സിലിംഗിന് ചേരൂ'-മനോജ് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം തന്റെ വിവാദ പ്രസ്താവനയെ ന്യായികരിച്ച് അലൻസിയാർ രംഗത്ത് എത്തിയിട്ടുണ്ട്. താനാരെയും അപമാനിച്ചിട്ടില്ല, ആണ്‍കരുത്തുള്ള പ്രതിമയെ വേണമെന്നാണ് പറഞ്ഞത്. തന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും അതുകൊണ്ട് മാപ്പ് പറയില്ലെന്നും നടൻ പറഞ്ഞു

'സ്ത്രീ പ്രതിമ എന്നെ പ്രലോഭിക്കുന്നില്ല. സ്ത്രീയെ കാണിച്ചു പ്രലോഭിപ്പിക്കരുത് എന്നാണ് പറഞ്ഞത്. എന്തുകൊണ്ട് പുരുഷ പ്രതിമ തരുന്നില്ല. സ്ത്രീകളാണ് പുരുഷനെ ഉപഭോഗ വസ്തുവായി കാണുന്നത്. ഞാനല്ല, സിനിമാക്കാരുമല്ല. എന്ത് അപമാനമാണ് നടത്തിയത്. ഇതിലെ സ്ത്രീവിരുദ്ധത എനിക്ക് മനസ്സിലാകുന്നില്ല. എനിക്ക് ആണ്‍കരുത്തുള്ള പ്രതിമയെ വേണമെന്നും പറഞ്ഞു. അതിനെന്താണ് തെറ്റ്. ഞാന്‍ ഒരു തെറ്റും ചെയ്തില്ല. മാപ്പ് പറയില്ല'- അലന്‍സിയര്‍ പറഞ്ഞു.

'നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും' എന്നായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ അലന്‍സിയര്‍ പറഞ്ഞത്.

Tags:    
News Summary - Manoj Ramsingh Reaction About Alencier controversial statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.