നമ്മളെ പറ്റിച്ചതാ, മിന്നൽ മുരളിയും ഷിബുവും ശരിക്കും കൂട്ടുകാരാ...

മ്മളെ പറ്റിച്ചതാണേ, മിന്നൽ മുരളിയും ഷിബുവും ശരിക്കും കൂട്ടുകാരാ...മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ 'മിന്നൽ മുരളി'യെ ആഘോഷമാക്കുകയാണ്​ സിനിമാലോകം. മിന്നൽ മുരളിയായി ടൊവിനോ തകർത്താടുമ്പോൾ പ്രതിനായകനായി ഗുരു സോമസുന്ദരവും മനസിൽ ഇടംപിടിക്കുന്നു. സിനിമയിൽ നായകനും വില്ലനുമാണെങ്കിലും ജീവിതത്തിലെ സൗഹൃദ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്​ ടൊവിനോ.


വ്യക്തമായ കാരണങ്ങളാൽ ഗുരു സോമസുന്ദരവുമായുള്ള ചിത്രങ്ങൾ പോസ്റ്റ്​ ചെയ്യാൻ കുറച്ചുകാലം കാത്തിരിക്കേണ്ടിവന്നുവെന്ന്​ പറഞ്ഞാണ്​ ടൊവിനോയുടെ കുറിപ്പിന്‍റെ തുടക്കം. 'ഞാൻ കണ്ടുമുട്ടിയ ഏറ്റവും ​പ്രിയങ്കരനായ വ്യക്തികളിൽ ഒരാൾ. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചുറ്റു​മുളള എല്ലാത്തതിനെക്കുറിച്ചും അനന്തമായ സംഭാഷണങ്ങൾ ഇദ്ദേഹവുമായി നടത്തി. ജെയ്​സണും ഷിബുവുമായി അഭിനയിക്കാൻ ഇരുവരും തമ്മിൽ ഒരു ബന്ധവും കെമിസ്​ട്രിയും ഉണ്ടായിരിക്കണമെന്നാണ്​ ഏറ്റവും പ്രധാനം. അത്തരത്തിൽ മിന്നൽ മുരളിയിൽനിന്ന്​ ജീവിതത്തിലേക്ക്​ കൂട്ടിയ ഏറ്റവും വലിയ കാര്യം ഇദ്ദേഹവുമായുള്ള അടുപ്പം തന്നെയാണ്​. ഒരു മാർഗദർശിയായും ഗുരുവായും കാണുന്ന​ ഒരു സുഹൃത്തിനെ കണ്ടെത്തിയതിൽ അതിയായ സന്തോഷം' -ടൊവിനോ ഫേസ്​ബുക്കിൽ കുറിച്ചു. ചരിത്രം സൃഷ്ടിക്കാൻ കൂടെനിന്നതിൽ ഗുരു സോമസുന്ദരത്തിന്​ നന്ദിയും ടൊവിനോ അറിയിച്ചു.

Full View

പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ്​ ബേസിൽ ജോസഫ്​ സംവിധാനം ചെയ്ത മിന്നൽ മുരളി. ഡിസംബർ 24ന്​ നെറ്റ്​ഫ്ലിക്സിലാണ്​ ചിത്രം പ്രദർശനത്തിനെത്തിയത്​. ഹരിശ്രീ അശോകൻ, ബൈജു, അജു വർഗീസ്​, സ്​നേഹ ബാബു, ഫെമിന ജോർജ്​ തുടങ്ങിയ താരനിരയും മിന്നൽ മുരളിയിൽ അണിനിരക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ്​ തിരക്കഥ ഒരുക്കിയിരിക്കുന്നത്​. വീക്കെൻഡ്​ ബ്ലോക്ക്​ബസ്​റ്റേഴ്​സിന്‍റെ ബാനറിൽ സോഫിയ പോളാണ്​ നിർമാണം. 

Tags:    
News Summary - Minnal Murali tovino thomas shares friendship photos with guru somasundaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.