'സ്​ത്രീകൾ വീട്ടുജോലി ചെയ്യണം, മീടു തുടങ്ങിയത്​ ജോലിക്കിറങ്ങിയതോടെ'; 'ശക്തിമാനെ'തിരെ ശക്തമായ പ്രതിഷേധം

മുംബൈ: ഒരു തലമുറയെ മുഴുവൻ ആവേശത്തിലാക്കിയ ശക്തിമാൻ പരമ്പരയിലൂടെ പ്രശസ്​തനായ മുകേഷ്​ ഖന്നക്കെതിരെ പ്രതിഷേധം. മുകേഷ്​ മീടു മൂവ്​മെൻറിനോട്​ പ്രതികരിക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ്​ സാമൂഹിക മാധ്യമങ്ങളിൽ മുകേഷിനെതിരെ പ്രതിഷേധം ഉയർന്നത്​.

സ്​ത്രീകൾ വീട്ടിലിരിക്കേണ്ടവരാണെന്നും പുറത്തിറങ്ങി ജോലിചെയ്യാൻ ആരംഭിച്ചതോടെയാണ്​ മീടു പ്രശ്​നങ്ങൾ ഉടലെടുത്തതുമെന്നുമായിരുന്നു താരത്തി​െൻറ വാക്കുകൾ.

'വീടി​െൻറ പരിപാലനമാണ്​ സ്​ത്രീകളുടെ ജോലി. സ്​ത്രീകൾ ജോലി ചെയ്യാൻ തുടങ്ങി​യതോടെ മീടു മൂവ്​മെൻറ്​ പ്രശ്​നങ്ങളും ആരംഭിക്കുകയായിരുന്നു. ഇന്ന്​ സ്ത്രീകൾ സംസാരിക്കുന്നതുതന്നെ പുരുഷൻമാരുടെ തോളോട്​ തോൾ ചേർന്ന്​ നടക്കുന്നത്​ സംബന്ധിച്ചാണ്​' -പുറത്തുവന്ന വിഡിയോ ക്ലിപ്പിൽ മുകേഷ്​ ഖന്ന പറയുന്നു.

വിഡിയോ ക്ലിപ്പ്​ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയായിരുന്നു. മുകേഷ്​ ഖന്നയുടെ വാക്കുകൾ പ്രതിഷേധാർഹവും നിരാശപ്പെടുത്തുന്നതുമാണെന്നുമായിരുന്നു പ്രതികരണം. കുട്ടിക്കാലത്ത്​ സൂപ്പർ ഹീറോയായി കണക്കാക്കിയ താരം നിരാശപ്പെടുത്തുന്നതായും പലരും അഭിപ്രായപ്പെട്ടു.

സൂപ്പർ ഹീറോ 'ശക്തിമാ​െൻറ' കഥ പറയുന്ന പരമ്പരയിൽ ശക്തിമാ​െൻറ വേഷം ചെയ്​തത്​ മുകേഷ്​ ഖന്നയായിരുന്നു. കൂടാതെ മഹാഭാരതത്തിൽ ഭീഷ്​മ പിതാമഹനായും മുകേഷ്​ ഖന്ന അഭിനയിച്ചിരുന്നു.



Tags:    
News Summary - Mukesh Khanna says women are responsible for MeToo movement twitter Blasts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.