ചോരയൊലിച്ച് നിലവിളിച്ച മമ്മൂട്ടിയെ ഓർത്ത് മുകേഷ്

തിരുവനന്തപുരം: അപകടത്തിൽ തലപൊട്ടി ചോരയൊലിച്ച് നിലവിളിച്ച മമ്മൂട്ടിയെ ഓർത്ത് കൊല്ലം-ചെങ്കോട്ട റോഡിന്‍റെ ദുരവസ്ഥ വിവരിച്ച് എം. മുകേഷ്.

ബജറ്റ് ചർച്ചയിൽ പങ്കെടുക്കവെയാണ് നടൻ കൂടിയായ മുകേഷ് പഴയ കാര്യങ്ങൾ ഓർത്തെടുത്തത്. താനും മമ്മൂട്ടിയും നായകരായി അഭിനയിച്ച 'ബലൂൺ' സിനിമയുടെ ഷൂട്ടിങ് ചെങ്കോട്ടയിലായിരുന്നു. ഷൂട്ടിങ്ങിന്‍റെ ഇടവേളയിൽ തന്നെ ബൈക്കിലിരുത്തി ഈ റോഡിലൂടെ മമ്മൂട്ടി യാത്രചെയ്തു.

ടാറൊന്നുമില്ലാത്ത ചളി നിറഞ്ഞ റോഡായിരുന്നു. ഒരു വളവ് തിരിഞ്ഞപ്പോൾ ബൈക്ക് മറിഞ്ഞു. ചാടിയിറങ്ങിയ താൻ കണ്ടത് തലപൊട്ടി ചോരയൊലിക്കുന്ന മമ്മൂട്ടിയെയായിരുന്നു. സാധാരണ ശക്തനായ മമ്മൂട്ടി പക്ഷേ പൊട്ടിക്കരയുന്നതാണ് കണ്ടത്. മുഖത്ത് മുറിവേറ്റ തന്നെ ഇനി ആര് അഭിനയിക്കാൻ വിളിക്കുമെന്ന് ചോദിച്ചാണ് മമ്മൂട്ടി കരഞ്ഞത്.

കൊല്ലം-ചെങ്കോട്ട റോഡ് നന്നാക്കുന്നതോടെ ആ അവസ്ഥയെല്ലാം മാറുമെന്നും മുകേഷ് പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഇനി കേരളത്തിൽ മത്സരിക്കാനെത്തുമെന്ന പരിഹാസവും മുകേഷിന്‍റെ ഭാഗത്തുനിന്നുണ്ടായി.

Tags:    
News Summary - Mukesh remembers Mammootty who cried with blood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.