ഹെൽമെറ്റ് ധരിക്കാതെയുള്ള നടൻ അമിതാഭ് ബച്ചന്റെ ബൈക്ക് യാത്രാ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ വിമർശനം സൃഷ്ടിച്ചിട്ടുണ്ട്. ജനങ്ങൾക്ക് മാതൃകയാകേണ്ട വ്യക്തി ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നത് ശരിയാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഈ വിഷയത്തിൽ മുംബൈ പൊലീസും പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് മുംബൈ ട്രാഫിക് പൊലീസ്. ഒരു ആരാധകൻ ട്രാഫിക് പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് പങ്കുവെച്ച ചിത്രത്തിന് ചുവടെയായിരുന്നു പ്രതികരണം.
തുടർനടപടിക്കായി കൃത്യമായ ലൊക്കേഷനും വിശദാംശങ്ങളും നൽകാനാണ് പൊലീസ് പറഞ്ഞിരിക്കുന്നത്. എന്നാൽ ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരം അറിയില്ലെന്ന് ആരാധകൻ മറുപടി നൽകിയിട്ടുമുണ്ട്. ബച്ചനെ പോലെ നടി അനുഷ്ക ശർമയും ഹെൽമെറ്റില്ലാതെ ബൈക്കിൽ സഞ്ചരിച്ചിരുന്നു. ഈ ചിത്രവും വിമർശനം സൃഷ്ടിച്ചിട്ടുണ്ട്.
'ബൈക്ക് യാത്രക്ക് നന്ദി സഹോദരാ...നിങ്ങൾ ആരാണെന്ന് എനിക്ക് അറിയില്ല. എന്നാൽ നിങ്ങളെന്നെ കൃത്യസമയത്ത് ജോലി സ്ഥലത്ത് എത്തിച്ചു. അതും അത്രയും വലിയ ട്രാഫിക് ബ്ലോക്കിൽ, വളരെ വേഗത്തിൽ ലൊക്കേഷനിൽ എത്തിച്ചു. തൊപ്പിയും ഷോർട്സും മഞ്ഞ ടി ഷർട്ടും ധരിച്ച വ്യക്തിക്ക് നന്ദി'- എന്നിങ്ങനെയായിരുന്നു ചിത്രത്തിനോടൊപ്പം ബച്ചന്റെ കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.