മുംബൈ: ജീവിതത്തിൽ പല ഉയർച്ച താഴ്ചകളും നേരിടേണ്ടിവരും. ചിലർ അപ്രതീക്ഷിത വീഴ്ചകളിൽ നിന്ന് മനസാന്നിധ്യവും ആത്മവിശ്വാസവും കൈമുതലാക്കി തിരിച്ചുവരും. അത്തരത്തിൽ ഒരു ഓർമയുടെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് നടി നഫീസ അലി സോധി.
2019ൽ അർബുദ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ നഴ്സുമാരുടെ സഹായത്തോടെ നടക്കുന്നതാണ് വിഡിയോ. 2018 നവംബറിൽ തനിക്ക് ആന്തരസ്തര അർബുദം (പെരിറ്റോണിയൽ കാൻസർ) ബാധിച്ചതായി നഫീസ അറിയിച്ചിരുന്നു. േശഷം നടി ശസ്ത്രക്രിയക്ക് വിധേയമാകുകയായിരുന്നു.
ശസ്ത്രക്രിയക്ക് ശേഷം ചിരിച്ചുെകാണ്ട് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ നടക്കുന്നതാണ് വിഡിയോ. 'രണ്ടുവർഷം മുമ്പ് പെരിറ്റോണിയൽ കാൻസർ ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷമുള്ള ഞാൻ. ഡോക്ടർമാരും ആശുപത്രി പ്രവർത്തകരും എന്നെ നന്നായി പരിചരിച്ചു. ആശുപത്രി മുഴുവൻ എനിക്ക് ധൈര്യം തന്നു. എന്‍റെ സൂപ്പർ പോസിറ്റീവ് കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നു' -നഫീസ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചെറുവിഡിയോക്ക് താഴെ നിരവധിപേരാണ് പ്രതികരണവുമായെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.