നയൻതാരക്ക് ഫോൺ വരുന്നത് ഞങ്ങളെ ഭയപ്പെടുത്തി,ഒരിക്കൽ എന്തിനാണ് ഈ ബന്ധം തുടർന്നു പോകുന്നതെന്ന് ചോദിച്ചു; നാഗാർജുന

നയൻതാരയുടെ പ്രണയവും വിവാഹവും ജീവിതവുമൊക്ക പറയുന്ന 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ' ഡോക്യുമെൻ്ററി നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. താരറാണിയുടെ 40ാം പിറന്നാളിനാണ് ഡോക്യുമെന്ററി സ്ട്രീമിങ്ങിനെത്തിയത്. നയൻതാരയുടെ അമ്മ , ഭർത്താവ് വിഘ്നേഷ് ശിവൻ എന്നിവർക്കൊപ്പം നടിയോടൊപ്പം പ്രവർത്തിച്ച താരങ്ങളും സംവിധായകരും ഡോക്യുമെന്ററിയിൽ  പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നയൻതാരക്കൊപ്പം പ്രവർത്തിച്ച അനുഭവങ്ങളാണ് ഇവർ പങ്കുവെച്ചത്.

ഇപ്പോഴിതാ തെലുങ്ക് സൂപ്പർ താരം നാഗാർജുനയുടെ വാക്കുകൾ ചർച്ചയാവുകയാണ്. 2006 ൽ ബോസ് എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. നയൻതാരയുടെ ആദ്യപ്രണയങ്ങളിലൊന്നിനെക്കുറിച്ചാണ് നാഗാർജുന പറഞ്ഞത്. ആ പ്രണയബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും നയൻതാരയോട് ഇതിനെക്കുറിച്ച് ചോദിച്ചിരുന്നെന്നും നടൻ പറഞ്ഞു.

'രാജകീയമായിട്ടായിരുന്നു നയൻതാര സെറ്റിലേക്ക് എത്തുന്നത്. വളരെ ആത്മാർഥയോടുള്ള ചിരിയായിരുന്നു അവരുടേത്. ഇത് ഞങ്ങൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ഒരു അടുപ്പമുണ്ടാകാൻ കാരണമായി. ഇതുപോലുള്ള ആളുകളുമായി ഞാൻ സൗഹൃദത്തിലാവാൻ ഇഷ്ടപ്പെട്ടിരുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരു ഗാനരംഗം ചിത്രീകരിക്കുകയായിരുന്നു. ആ സമത്ത് അവളുടെ പ്രണയബന്ധം അത്രനല്ല രീതിയിലായിരുന്നില്ല മുന്നോട്ട് പോയിരുന്നത് . ഷൂട്ടിനിടയിൽ അവരുടെ ഫോൺ റിങ് ചെയ്യുന്നത് ഞങ്ങൾ ഭയപ്പെട്ടുത്തി. കാരണം ഫോൺ വന്നാൽ അവരുടെ മൂഡ് താഴും. അവർ കോൾ എടുക്കില്ലായിരുന്നു. ഒരിക്കൽ ഞാൻ ഇതിനെക്കുറിച്ച് നയൻതാരയോട് ചോദിച്ചിരുന്നു.നിങ്ങളൊരു വിജയിച്ച സ്ത്രീയാണ്, എന്തിനാണ് ഇത് ഇങ്ങനെതുടർന്നു പോകന്നതെന്ന്'-നാഗാർജുന പറയുന്നു.

Tags:    
News Summary - Nagarjuna talks about Nayanthara's ‘turbulent’ relationship in the past: ‘We would dread her phone ringing’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.