പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക്; കാട്ടാളൻ പൊറിഞ്ചുവാകുന്നത് നാഗാർജുന

ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. 2019 ൽ തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

മലയാളത്തിൽ വൻ വിജയം നേടിയ ചിത്രം തെലുങ്കിൽ റീമേക്കിനൊരുങ്ങുകയാണ്. ജോജു അവതരിപ്പിച്ച കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ നാഗാർജുനയാണ്. എന്നാൽ സിനിമയിലെ മറ്റു താരങ്ങളെ കുറിച്ച് വ്യക്തമല്ല.

തെലുങ്കിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തായ പ്രസന്ന കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ആദ്യത്തെ സംവിധാനസംരംഭമാണിത്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ട്  തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങളുണ്ടാകും. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

Tags:    
News Summary - Nagarjuna To Star In Telugu Remake Of Porinju Mariam Jose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.