അക്കിനേനി കുടുംബത്തിൽ വീണ്ടുമൊരു കല്യാണം, നാഗാർജുനയുടെ ഇളയമകൻ അഖിൽ വിവാഹിതനാകുന്നു; വധു സൈനബ്

തെലുങ്ക് സൂപ്പർ താരം നാഗാർജുനയുടെ മൂത്തമകൻ നാഗചൈതന്യക്ക് പിന്നാലെ സഹോദരനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനാകുന്നു. പ്രമുഖ വ്യവസായി സുൽഫി റാവദ്ജിയുടെ മകൾ സൈനബ് റാവദ്ജിയാണ് വധു.  നാഗാർജുനയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. നാഗാർജുന- അമല ദമ്പതികളുടെ മകനാണ് അഖിൽ.

'ഞങ്ങളുടെ മകൻ അഖിൽ അക്കിനേനിയും മരുമകൾ സൈനബ് റാവ്ജിയുമായുള്ള വിവാഹനിശ്ചയത്തിൽ അതിയായ സന്തോഷമുണ്ട്. മരുമകൾ സൈനബിനെ ഞങ്ങളുടെ കുടുംബത്തിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു'- നാഗാർജുന എക്സിൽ കുറിച്ചു. അഖിലും വിവാഹ നിശ്ചയത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങിയ വിവാഹ നിശ്ചയ ചടങ്ങ് അക്കിനേനി കുടുംബ വീട്ടിലാണ് നടന്നത്. ‘എന്റെ എക്കാലത്തേക്കുമുള്ള കൂട്ടുകാരിയെ കണ്ടെത്തി’ എന്ന അടിക്കുറിപ്പോടെയാണ് നവംബർ 26ന് അഖിൽ സൈനബുമൊന്നിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.


ലൈഫ് സ്റ്റൈൽ ​േവ്ലാഗറാണ് സൈനബ്. മികച്ച ചിത്രകാരി കൂടിയായ അവർ നിരവധി എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്. ഹൈദരാബാദിൽ ജനിച്ച സൈനബ് കുടുംബത്തോടൊപ്പം പിന്നീട് മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. 2016-ൽ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പിന്നീട് ഇരുവരും വിവാഹത്തിൽനിന്ന് പിൻമാറി.

അതേസമയം, നാഗചൈതന്യയുടെയും നടി ശോഭിത ധുലിപാലയുടെയും വിവാഹം ഡിംസബർ നാലിന് ഹൈദരാബാദിൽവെച്ച് നടക്കുമെന്നാണ് വിവരം. ആഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിലാണ് വിവാഹം നടക്കുകയെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - Nagarjuna's Son Akhil Akkineni Is Now Engaged To Zainab Ravdjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.