തെരുവുകളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നടി ഐശ്വര്യ റായ് ബച്ചൻ. ഇതൊരിക്കലും തങ്ങളുടെ തെറ്റല്ലെന്നും പ്രശ്നങ്ങളെ തല ഉയർത്തിപ്പിടിച്ച് നേരിടണമെന്നും ഐശ്വര്യ സ്ത്രീകളോട് പറയുന്നു.തെരുവുകളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ഒരു ക്യാപെയ്നിലാണ് നടി നിലപാട് വ്യക്തമാക്കിയത്. ഐശ്വര്യയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
'തെരുവുകളിൽ നിന്നുണ്ടാകുന്ന അക്രമങ്ങൾ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു? പ്രശ്നങ്ങൾക്ക് നേരെ കണ്ണടക്കുകാണോ? ഒരിക്കലും അങ്ങനെ ചെയ്യരുത്. പ്രശ്നങ്ങളെ കണ്ണു തുറന്ന് നോക്കുക. അതിനെ തല ഉയർത്തിപ്പിടിച്ച് നേരിടുക. നമ്മുടെ ശരീരം നമുക്ക് മൂല്യമുള്ളതാണ്. അതിനാൽ ഒരിക്കലും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. അതുപോലെ ഒരിക്കലും സ്വയം സംശയിക്കരുത്. നമ്മുടെ മൂല്യങ്ങൾക്കായി സ്വയം നിലകൊള്ളുക. തെരുവുകളിൽ നിന്നുണ്ടാകുന്ന അക്രമങ്ങൾ ഒരിക്കലും നിങ്ങളുടെ തെറ്റല്ല'- ഐശ്വര്യ റായി പറഞ്ഞു.
സിനിമയിൽ സജീവമല്ലെങ്കിലും ഐശ്വര്യ റായ് സോഷ്യൽ മീഡിയയിൽ സജീവമാണ്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവത്തിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. രണ്ട് ഭാഗങ്ങളിലായി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം 2023 ആണ് തിയറ്ററുകളിലെത്തിയത്. 2022 ആണ് ആദ്യ ഭാഗം റിലീസ് ചെയ്തത്. രണ്ട് ചിത്രങ്ങളും വൻ വിജയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.