ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. താരങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും ആരാധകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് മഴക്കാലത്ത് പാവപ്പെട്ടവർക്ക് സഹായവുമായി എത്തുന്ന നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും ഒരു വിഡിയോയാണ്. ട്വിറ്ററിലൂടെയാണ് വിഡിയോ പ്രചരിക്കുന്നത്. താരങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഇതിന് മുമ്പും പാവപ്പെട്ടവർക്ക് ആശ്വാസമായി താരങ്ങൾ എത്തിയിരുന്നു.
ജവാനാണ് ഇനി പുറത്തിറങ്ങാനുളള നയൻതാരയുടെ ചിത്രം. നടിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്. ഷാറൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തെന്നിന്ത്യൻ സംവിധായകൻ ആറ്റ്ലീയാണ്. വിജയ് സേതുപതി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. 2023 ജൂണില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.