ഒഡിഷയിലുണ്ടായ ട്രെയിൻ അപകടത്തിന്റെ നടുക്കത്തിലാണ് രാജ്യം. 261 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ചികിത്സയിൽ കഴിയുന്നവർക്ക് രക്തം നൽകാൻ ജനങ്ങളോട് അഭ്യർഥിച്ചിരിക്കുകയാണ് നടൻ ചിരഞ്ജീവി. ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ട്രെയിൻ അപകടം ഞെട്ടിച്ചിട്ടുണ്ടെന്നും നടൻ ട്വീറ്റ് ചെയ്തു.
'ഒഡിഷയിലുണ്ടായ തീവണ്ടി അപകടം ആകെ ഞെട്ടിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ അവസരത്തിൽ ജീവന്‍ രക്ഷിക്കാന്‍ രക്ത യൂണിറ്റുകളുടെ അടിയന്തിര ആവശ്യമുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. രക്തം ദാനം ചെയ്യുന്നതിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ എല്ലാ ആരാധകരോടും സമീപ പ്രദേശങ്ങളിലെ സുമനസുകളോടും അഭ്യർഥിക്കുന്നു -ചിരഞ്ജീവി ട്വീറ്റ് ചെയ്തു.
തീവണ്ടി അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനമറിയിച്ച് നടൻ ജൂനിയര്‍ എൻ.ടി. ആറും രംഗത്ത് എത്തിയിട്ടുണ്ട്. 'തന്റെ മനസ് അപകടത്തിൽപ്പെട്ടവരുടെ പ്രിയപ്പെട്ടവർക്കൊപ്പമാണ്. ഈ പ്രയാസകരമായ സമയത്തെ അതിജീവിക്കാനുള്ള ശക്തിയും ധൈര്യവും അവര്‍ക്കുണ്ടാകട്ടെ'- നടൻ ട്വീറ്റ് ചെയ്തു
വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് രാജ്യത്തെ ഞെട്ടിച്ച അപകടം ഉണ്ടായത്. യശ്വന്ത്പുരില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ്, ഗുഡ്‌സ് ട്രെയി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.