വാഷിങ്ടൺ: അമേരിക്കൻ ജീവകാരുണ്യ പ്രവർത്തകയും നോവലിസ്റ്റും എല്ലാറ്റിലുമുപരി ആമസോൺ സ്ഥാപകൻ ജെഫ് ബിസോസിന്‍റെ മുൻ പത്നിയുമായ മക്കൻസി സ്കോട്ട് അടുത്തിടെ ദാനമായി നൽകിയത് 270 കോടി ഡോളർ (19,792 കോടി രൂപ). 5900 കോടി ഡോളർ (43,24,995 കോടി രൂപ) ആസ്തിയുള്ള സ്കോട്ട് നേരത്തെയും സമാനമായി വൻതുക ദാനം ചെയ്തിരുന്നു. ഇത്തവണ 286 സ്ഥാപനങ്ങൾക്കായാണ് തുക നൽകിയത്.
2020ൽ രണ്ടു തവണകളിലായി 600 കോടി ഡോളർ (43,981 കോടി രൂപ) കൈമാറി വാർത്തകളിൽ ഇടംനേടിയിരുന്നു. കോവിഡ് സഹായം, ലിംഗ സമത്വം, കറുത്ത വംശജരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവക്കായാണ് ദാനം.
ജെഫ് ബിസോസുമായി വിവാഹ മോചന കരാർ പ്രകാരം ലഭിച്ച ശതകോടികളിലേറെയും ദാനം ചെയ്യുമെന്ന് നേരത്തെ മക്കൻസി സ്കോട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് രണ്ടു വർഷത്തിനിടെ ഇത്രയേറെ നൽകിയത്.
ജീവകാരുണ്യത്തിനായി സംഘടന രൂപവത്കരിക്കാനായിരുന്നു നേരത്തെ പദ്ധതിയെങ്കിലും അതുവിട്ട് പിന്നീട് ഉപദേശകരെ നിശ്ചയിക്കുകയായിരുന്നു.
ടെക്സസിലെ അമരിലോ കോളജ്, ന്യൂയോർക് അപ്പോളോ തിയറ്റർ, ചിൽഡ്രൻസ് ഡിഫൻസ് ഫണ്ട്, ഡീകോളനൈസിങ് വെൽത്ത് പ്രോജക്റ്റ്, ഫിലാേന്ത്രാപിയ പോർട്ടോ റിക്കോ, ഇന്നർ സിറ്റി മുസ്ലിം ആക്ഷൻ നെറ്റ്വർക്, ജാസ് അറ്റ് ലിങ്കൺ സെന്‍റർ, പി.ഇ.എൻഅമേരിക്ക റൈറ്റേഴ്്സ് എമർജൻസി ഫണ്ട്, ഉബുണ്ടു പാത്വേയ്സ് തുടങ്ങിയവ ഇത്തവണ പണം ലഭിച്ചവയിൽ പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.