ചെന്നൈ: തമിഴ് സൂപ്പർ താരം രജനികാന്തിൻറെ കട്ടൗട്ടിൽ ആരാധകർ ആടിനെെകാന്ന് രക്തം ഒഴിച്ചതിൽ നടനെതിരെ പരാതി. അഭിഭാഷകനായ തമിൽവേന്ദനാണ് പരാതി നൽകിയത്.
അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസിനിടെയാണ് സംഭവം. രജനീകാന്തിൻറെ ആരാധകർ എല്ലാ മര്യാദകളും ലംഘിച്ചുവെന്നും ആഘോഷത്തിനിടെ ആടിനെകൊന്ന് രക്തം കട്ടൗട്ടിൽ ഒഴിച്ചുവെന്നും പരാതിയിൽ പറയുന്നു.
ഈ ക്രൂരത സ്ത്രീകളിലും കുട്ടികളിലും ഭയമുണ്ടാക്കി. സംഭവം മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിട്ടും രജനീകാന്ത് പ്രതികരിച്ചില്ലെന്നും മൗനം പാലിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ക്ഷേത്രങ്ങളിൽ പോലും മറതീർത്താണ് ബലി നടത്തുക. കൂടാതെ ഇറച്ചിക്കടകളിലും രഹസ്യ സ്വാഭാവം കാത്തുസൂക്ഷിക്കുന്നു. എന്നാൽ, രജനി ആരാധകർ നടുറോഡിൽ പട്ടാപകൽ ക്രൂരകൃത്യം ചെയ്യുകയായിരുന്നു. തന്‍റെ ആരാധകരുടെ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ മൗനം പാലിക്കുന്ന രജനിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.